സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മ‍ുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.