(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തുകൊണ്ട്?
ഒരു മത്സ്യവും
കടലിനെ
മുറിവേല്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകളാഴ്ത്തുന്നില്ല
ഒരു ഭാരവും
ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ
ചുംബിക്കുന്നത്
എന്നിട്ടും....
എന്തുകൊണ്ട്?
മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ........!???
നശിപ്പിക്കുന്നു......???