ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/ഇ-വിദ്യാരംഗം
ദൃശ്യരൂപം
മരണം
ഉഴലും ജീവിതത്തില്‍
അഴലുമായെത്തിടും
അഴകില്ലാത്തൊരിരുളിന്റെ
അവനീശ്വരി!
അരുള്‍ ചെയ്യാതെത്തിടു-
മാത്മാവിന്‍കൈ പിടിക്കാന്‍
അലസാംഗിയാണവളെങ്കിലും
അരികിലണഞ്ഞിടും ഭയാനകയായ്
കൂരിരുളിന്‍ കൈവിളക്കുമായ്
കാത്തുകാത്തവളെത്തുമ്പോള്‍
മങ്ങുമ്പോള്‍ ജീവനില്‍ തിരികെടാവിളക്കായ്
മിന്നുന്ന സ്ഫുടതാരകള്‍ പോലും!
അഗ്നിയെപ്പോല്‍ രോഷാകുലം
അരികിലവളെത്തുമ്പോള്‍
വാടുന്നു ചേതനാലതയിലെ
വാടാത്ത പൂവുകളോരോന്നും!
ശരത്.പി.പി
9-d