എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17
ഹെൽത്ത് ക്ലബ് 2019 -20
എസ് എൻ വി എസ് ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകരണം 11 /07 /2019നു സയൻസ് ലാബിൽ വച്ച് നടന്നു. ക്ലബ്ബിന്റെ ഉൽഘാടനം നിർവഹിച്ചത്,സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സന്ധ്യ ഡി ആയിരുന്നു. ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ ഷൈനി പി ചെല്ലപ്പൻ, അനിത എ സി എന്നിവരാണ്.
ലക്ഷ്യങ്ങൾ
- ആരോഗ്യത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക.
- സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ഉറപ്പാക്കുക.
പ്രവർത്തനങ്ങൾ 2019-20
Little doctor cadets
രാഷ്ട്രീയ കിഷോർ സ്വാസ്ത്യ കാര്യക്രമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലിന പരിപാടിയിൽ കാർത്തിക എസ്,അലീന അനിൽ , ശ്രീപ്രിയ എസ്,കൃഷ്ണപ്രിയ എം ആർ,അർജുൻ സന്തോഷ്,ആദിത്യൻ,അതുൽ എന്നീ കുട്ടികൾ പങ്കെടുത്തു ഇവരെ little doctor cadets ആയി തെരഞ്ഞെടുത്തു.
- സ്ക്കൂളിലെ കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ നൽകുക.
- കുട്ടികളുമായി ഇടപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് നേർവഴിക്ക് നടത്തുക.
- ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കണം നൽകുക എന്നതായിരുന്നു ഇവർ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ.