ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 22 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjhs (സംവാദം | സംഭാവനകൾ) ('====== ===''കെ.സി.എസ്.എൽ''=== ====== വിശ്വാസം, പഠനം, സേവനം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
===കെ.സി.എസ്.എൽ===

വിശ്വാസം, പഠനം, സേവനം എന്നിവയിലൂടെ ക്രിസ്തുവിൻ്റെ ചൈതന്യം ഉൾക്കൊള്ളുകയും ആ ജീവിത മാതൃക സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു കൊണ്ട് ഉത്തമ ക്രൈസ്തവരും ഉത്തമ പൗരൻമാരുമായി വളരുന്നതിനെ അംഗങ്ങളെ സഹായിക്കുകയാണ് സംഘടയുടെ ലക്ഷ്യം.

2019-20 രൂപതാ കലോത്സവത്തിൽ ഐറിൻ സൂസി നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഥാരചനയിൽ ലിജി റോസ് എബ്രാഹവും കവിതാ രചനയിൽ എയ്ഞ്ചൽ മരിയയും ഒന്നാം സ്ഥാനം നേടി. അതിരൂപതാതലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ എയ്ഞ്ചൽ മരിയ, ജിഷ തോമസ്, എയ്ഞ്ചൽ തെരേസ ജോസഫ്, അരിസോണ റോസ് ജോസ് എന്നിവർ പങ്കെടുത്തു. ചിത്രരചന, ഉപന്യാസ രചന, സ്കോളർഷിപ്പ് പരീക്ഷ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. അലീന സജിയും സജോ വർഗീസും പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. പുത്തൻ പാന, ഭക്തിഗാനം, കെ.സി.എസ്.എൽ. ആന്തം, അൽഫോൻസാ ഓൺലൈൻ ക്വിസ്, കുര്യാളശേരി ഓൺലൈൻ ക്വിസ് എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.

സ്കൂളിൽ എല്ലാ ദിവസവും ബൈബിളിലെ സുഭാഷിതങ്ങളിൽ നിന്നും വചനം വായിക്കുന്നു. എല്ലാ മാസവും വി.കുർബാനയും കുമ്പസാരവും നടത്തപ്പെടുന്നു. ഉച്ച സമയത്ത് പള്ളിയിൽ പോയി പ്രാർത്ഥന നടത്തുന്നു. രൂപതാതലത്തിൽ നടത്തിയ ക്യാമ്പിൽ ഷൈൻ ജേക്കബ് ലൂക്കോസ് ബെസ്റ്റ് ക്യാബറായി തെരഞ്ഞെടുക്കപ്പെട്ടു.