ദേവമാതാ ഹൈസ്കൂൾ പൈസക്കരി/ഇ-വിദ്യാരംഗം
==
ആദ്യത്തെ പരിക്ഷ ==
ആല്‍വിന്‍ ക്രിസ് ആന്റണി
രാവിലെ അമ്പലത്തില്‍ പോയതായിരുന്നു. ഇന്ന് ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷ തുടങ്ങുകയാണ്. കഷ്ടം ആദ്യ ദിവസം തന്നെ സാമൂഹ്യശാസ്‌ത്രം. അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ മുപ്പത്തിയേഴ് മാര്‍ക്കേ ഉണ്ടായിരുന്നുളളു. മറ്റു വിഷയങ്ങളേക്കാള്‍ വളരെ പിറകില്‍. ക്ലാസ്സില്‍ ഒന്നാമതാണെങ്കിലും സാമൂഹ്യത്തില്‍ മൂന്നേയുളളു. പോണവഴിക്ക് ഞാന്‍ രാജീവേട്ടനെ കണ്ടു. മേല്‍ മുണ്ട് ഒന്ന് വലിച്ച് എന്നെ ഒന്ന് ചോദ്യം ചെയ്തു. "ന്താ ധന്യേ ന്ന് പരീക്ഷ തൊടങ്ങല്ലേ?" നമ്മുടെ മാനം കെടുത്തെരുതൂട്ടോ. ഞാനൊന്നും പറഞ്ഞില്ല. ന്റെ അമ്മായീടെ മോനാ. മൂന്ന് കൊല്ലത്തെ മൂപ്പേ ഉളളു. യേട്ടന്‍ . . . . അങ്ങനെയൊന്നും വിളിക്കേണ്ട കാര്യം ഇല്ല. ന്നാലും. . . ..