നമുക്കു കുളിക്കാൻ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില…' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇവിടെ. സ്ക്കൂള്‍ പഠനത്തോടൊപ്പം സോപ്പ് നിര്‍മ്മാണം ,കയര്‍ ചവിട്ടി നിര്‍മ്മാണം,കൊട്ട നിര്‍മ്മാണം,ചന്ദനത്തിരി നിര്‍മ്മാണം,വല നിര്‍മ്മാണം,കുട നിര്‍മ്മാണം തുടങ്ങിയ ജോലികള്‍ ചെയ്ത് വില്‍പ്പന നടത്തി മികച്ച വരുമാനം നേടിയെടുക്കുകയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. 2004 ല്‍ SSA യുടെ എണ്‍-ബൈ -ലേണ്‍ പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സോപ്പ് നിര്‍മ്മാണ പരിപാടിയില്‍ നിന്നും വിജയം കണ്ട സ്ക്കൂള്‍ പി.ടി.എ. പുതുവര്‍ഷത്തില്‍ വ്യത്യസ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ചു.നാട്ടുകാരും സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്.സോപ്പ് 8 രൂപയും ,കയര്‍ ചവിട്ടിക്ക് 100 രൂപയുമായിട്ടാണ് വില്‍ക്കുന്നത്.