സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ ഞാൻ ഉണ്ണി
ഞാൻ ഉണ്ണി
ഞാൻ ഉണ്ണി, ഞാനും എൻ്റെ അച്ഛനും അമ്മയും ഇറ്റലിയിൽ സ്ഥിരതാമസക്കാരാണ്. ഞങ്ങൾ സന്തോഷത്തോടെ ഇവിടെ കഴിയുമ്പോഴാണ് കോവിഡ്- 19 ഇറ്റലിയിൽ ആകെ വ്യാപിച്ചത്.വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നതും എനിക്ക് ആകെ ബോറഡിയായി അപ്പോഴാണ് ഞാൻ വിചാരിച്ചത് നാട്ടിൽ പോയി എൻ്റെ ഡിഗ്രി പരീക്ഷ എഴുതാമെന്ന്. അതോടൊപ്പം കൂട്ടുകാരെയും കാണാം ഏറെ സന്തോഷത്തോടെ ഞാൻ നെടുംബാശ്ശേരി എയർപ്പോട്ടിൽ വന്നിറങ്ങി. അപ്പോഴാണ് അറിയുന്നത് ഇവിടെ ആർക്കൊക്കയോ കൊറോണ പിടിച്ചെന്നും അതിനാൽ വിദേശത്തു നിന്നും എത്തുന്നവർ 14 ദിവസം കോറ സ്റ്റെൻനിൽ കഴിയണമെന്ന് അറിഞ്ഞത്. ഞാനാക്കെ പെട്ടു പോയി. എനിക്ക് ഭക്ഷണം വച്ച് തരാനോ എന്നോട് സംസാരിക്കാനോ ആരും ഇല്ലാത്ത അവസ്ഥ എനിക്ക് സങ്കടവും ദേഷ്യവും വന്നും പക്ഷേ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു .ഇപ്പോൾ ഞാൻ നിന്നുലേഷനിലാണ്ഞാൻ തന്നിഷ്ടം കാണിച്ച് പുറത്തിറങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ഒരു നാട് തന്നെ ദുഃഖത്തിലായേനേ. എത്രയും പെട്ടെന്ന് എനിക്ക് അസുഖം മാറി എൻ്റെ അച്ഛൻ്റെയും അമ്മയുടെയും അടുതെത്താൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളും എനിക്ക് വേണ്ടി പ്രാർത്ഥിക്കില്ലേ?
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |