കൊറോണ നേരിടാൻ ജാഗ്രതയല്ലാതെ
വേറൊരു ഔഷധമില്ല പാരിൽ
കേട്ടിട്ടുമില്ലാത്ത ഈ മഹാമാരി
റോക്കററുപോലെ പരന്നുവേഗം.
എന്തൊക്കെ ചെയ്യണം എന്നറിയാതെ
ലോകരാഷ്ട്രങ്ങൾ പകച്ചുനിന്നു
മരണ നിരക്കുകൾ കൂടി വന്നു
ആരോഗ്യപ്രവർത്തകർ ഒത്തുകൂടി
ജാഗ്രത ജാഗ്രത എന്നുചൊല്ലി
അവർ ലോകരോടെല്ലാം വിളിച്ചുചൊല്ലി
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും എന്നാ
ഉപമ നാം മറന്നുകൂടാ...
കേരള ജനതയ്ക്ക് അഭിമാനമായൊരു
ശൈലജ ടീച്ചർ എന്ന മന്ത്രിയുണ്ട്.
നിപ്പയെ, കൊറോണയെയും വടികൊണ്ട്
ഓടിക്കാൻ ടീച്ചറുമുണ്ട് നമ്മോടൊപ്പം.
രോഗശയ്യയിൽ കിടക്കുന്നവർക്കായി
നാം ഒന്നുചേർന്നു പ്രാർത്ഥിക്കാം.
അകലം പാലിക്കുക, കൈകൾ കഴുകുക
അടച്ചിട്ടിരിക്കുക നാം വീടിനുളളിൽ
ഇല്ല മറക്കില്ലൊരിക്കലും കൊറോണ
എന്ന വിപത്തിനെ ഞാൻ....