സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ഏറ്റുപറച്ചിൽ
ഏറ്റുപറച്ചിൽ
ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുവിന്റെ മനസ്സ് വിങ്ങുകയായിരുന്നു. രണ്ടു കണ്ണുകളും ഇറുകേകിയടച്ച് അവൻ ദീർഘശ്വാസമെടുത്തു. വീടിന്റെ ഇളംതിണ്ണയിൽ മരിച്ചുകിടക്കുന്ന സ്വന്തം അച്ഛന്റെ മരിച്ചുകിടക്കുന്ന മുഖമാണ് അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.അവന് നാല് വയസ്സുള്ളപ്പോളാണ് അവന്റെ അച്ഛൻ മരിച്ചത്. അയൽവീടുകളിലും മറ്റുസ്ഥലങ്ങളിലും പോയി കഷ്ടപ്പെട്ടാണ് അവന്റെ അമ്മ അവനെ വളർത്തിയിരുന്നത്. ബാല്യത്തിൽ തന്നെ അവൻ ഏകനായിരുന്നു. സൂര്യപ്രഭയിൽ തണൽ മരങ്ങൾ ഉറക്കം ഉണരുന്ന നേരം മുതൽ ത്രിസന്ധ്യ വരെ അവന്റെ അമ്മ ജോലിക്ക് പോകുമായിരുന്നു. ബാക്കി ഏതാനും സമയം മാത്രമേ അവന് അവന്റെ അമ്മയെ കാണാൻ സാധിച്ചിരുന്നുള്ളു. അതിനാൽ തന്നെ അമ്മയുടെ സ്നേഹം അവന് ലഭിച്ചിരുന്നില്ല. മകന്റെ നല്ല ഭാവിക്കായിരുന്നു ആ അമ്മ ഇതൊക്കെ ചെയ്തത്. എന്നാൽ മകൻ ഇതൊന്നും അറിഞ്ഞിരുന്നില്ല .അവന്റെ വളർച്ചയോടൊപ്പം അവനിലെ ചില തിന്മയുംകൂടി വളരാൻ തുടങ്ങി. അവൻ ലഹരിക്ക് അടിമയായി. ഏറെ വൈകിയാണ് അമ്മ ഇത് മനസ്സിലാക്കയത്. ഒരു നാൾ അവന്റെ തുണിയലക്കാൻ എടുത്ത അമ്മക്ക് ഷർട്ടിന്റെ കീശയിൽനിന്ന് ഒരു സാധനം കിട്ടി.ആദ്യം മനസ്സിലായില്ല. എങ്കിലും ആ അമ്മക്ക് അധികം വൈകാതെ അത് ഒരു ലഹരിവസ്തുവാണെന്ന് മനസ്സിലായി. ആ അമ്മയുടെ മനസ്സ് വിങ്ങി. തന്റെ മകന്റെ വഴിവിട്ട പോക്ക് അമ്മയെ തളർത്തി. രാത്രിയുടെ ശൂന്യതയിൽ ഉമ്മറത്തെ വിളക്കിന്റെ വെളിച്ചത്തിൽ ആ അമ്മ ഏങ്ങലടിച്ചു. അകലെ നിന്നുതന്നെ തന്റെ മകൻ വരുന്നത് അമ്മ കണ്ടു. വീടിന്റെ ഉമ്മറത്തെത്തിയ മകൻ കണ്ടത് ഏങ്ങലടിക്കുന്ന അമ്മയെയാണ്. എന്തിനാ മോങ്ങുന്നത്? മകൻ പുച്ഛത്തോടെ ചോദിച്ചു. അമ്മ മൗനം പാലിച്ചു. ചോദിച്ചത് കേട്ടില്ലേ? ശബ്ദത്തിന് മുഴക്കം കൂടി. ഏങ്ങലോടെ അമ്മ പറഞ്ഞു .മോനെ, നമുക്കിതു വേണ്ട ,ഇന്ന് നിന്റെഷർട്ടിന്റെ കീശയിൽനിന്ന് എനിക്കൊരു സാധനം കിട്ടി. മനു ഒരു പുഞ്ചിരിയോടെ പറഞ്ഞു ഹൊ.. അതാണോ...എന്റെ കാര്യം നോക്കാൻ എനിക്കറിയാം നിങ്ങളിതിൽ ഇടപെടണ്ട. അമ്മ കോപത്തോടെ പറഞ്ഞു , ഇനി മേലാൽ നീ ആ സാധനം ഉപയോഗിക്കരുത്. അവൻ അമ്മയോട് ദേഷ്യപ്പെട്ട് വീടുവിട്ട് ഇറങ്ങി. അമ്മയുടെ മനസ്സ് വിങ്ങിപ്പൊട്ടി. മകന്റെ മാറ്റം അമ്മയിൽ മരണതുല്യമായ വേദനയുണ്ടാക്കി. വീട് വിട്ടിറങ്ങിയ മനു പണം ഉണഅടാക്കാനുള്ള ഭ്രാന്തമായ ചിന്തയിൽ ലഹരിവസ്തു വില്ക്കുന്ന ഒരു കച്ചവടക്കാരനായി മാറി. പല സ്ഥലങ്ങളിലും അവൻ സഞ്ചരിച്ച് ലഹരി വസ്തുക്കൾ വിറ്റ് പണം ഉണ്ടാക്കി. പലരും അവനെ പിന്തുണയ്ക്കാനുണ്ടായിരുന്നു. എന്നാൽ അവന്റെ ജീവിതം തന്നെ മാറ്റിമറിയപ്പെട്ടു. ഒരുനാൾ അവൻ പോലീസ് പിടിയിൽ പെട്ടു.ആ സമയം ലോകമെമ്പാടും ഒരു മാരകരോഗം പടർന്നുപിടിച്ചിരുന്നു. പോലീസ് പിടിയിലായ മനു ആ രോഗത്തിനടിമയായിരുന്നു. അവനെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കി. രോഗം മാറിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവൻ ചികിത്സാരീതികളോടും മറ്റും സഹകരിച്ചില്ല. അവൻ പൂർണ്ണമായും രോഗത്തിനടിമയായി. അവന്റെ നാളുകൾ എണ്ണപ്പെട്ടിരുന്നു. .. ശ്വാസമെടുക്കാൻ പോലും അവൻ ബുദ്ധിമുട്ടി. അവന്റെ അമ്മ അവനെ കാണാൻ ആശുപത്രിയിൽ വന്നു. അമ്മയുടെ നിറഞ്ഞകണ്ണുകൾ മനുവിന്റെ മനസ്സിനെ ആഴത്തിൽ മുറിവേല്പിച്ചു.അമ്മയുടെ നിസ്സഹായനോട്ടം അവനിൽ മാറ്റം സൃഷ്ടിച്ചു. അവന്റെ തെറ്റ് അവന് മനസ്സിലായി.മനു തന്റെ കുുറ്റങ്ങൾ ഏറ്റുപറയാൻ തീരുമാനിച്ചു. എന്നാൽ അവന്റെ" ഏറ്റുപറച്ചിൽ "കേൾക്കാൻ ആർക്തും കഴിഞ്ഞില്ല. കാരണം അവന്റെ ശ്വാസം നിലച്ചു കഴിഞ്ഞിരുന്നു. മനുവിന്റെ മരണസയത്ത് അവൻ ഇങ്ങനെ ചിന്തിച്ചു, എന്നെ ബാധിച്ച ഈ രോഗത്തേക്കാൾ മാരകമായ ഒരു വിപത്താണ് സമൂഹത്തെ ബാധിച്ചിരിക്കുന്നത്.എന്റെ മരണം പലർക്കും ഒരു വഴികാട്ടിയാവട്ടെ. തിരിച്ചറിവുകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും എന്റെ ജീവിതം സാക്ഷിയുമാകട്ടെ. എനിക്ക് പറയാൻ പറ്റാത്തഎന്റെ ഏറ്റുപറച്ചിൽ ആണ് എന്റെ മരണകാരണം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |