വിലാപം

മടുത്തൂ ധരണിയാം ഞാൻ മടുത്തൂ
മർത്ത്യാ നിന്നുടെ ക്രൂരതയാൽ
താങ്ങില്ല താങ്ങാൻ കഴിയില്ലെനിക്ക്
നിന്നുടെ ക്രൂരനാം താടനങൾ
ഞാൻ അറിയാതെ എന്നിൽ നിന്ന് അടർന്നു വീണു
സൂക്ഷ്മ മാം ജാലകത്തെ എന്നിൽ നിന്ന്
മഹാവ്യാധിയായി മാറിടുന്നു
ഞാൻ അറിയാതെ നിനക്കിതു പാഠമാകാൻ
അകലത്തു നിന്നു നടന്നു മുഖം പൊത്തി
എന്നിലെ എന്നിലേയ്ക്ക് ഒന്നുനോക്കു
എന്നാൽ നീ വ്യഥ മറികടക്കും
അതിജീവനത്തിനായി ശ്രദ്ധ വയ്ക്കാം

ശ്രീജിത്ത്
4 സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത