സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എലിയും തവളയും
എലിയും തവളയും
ഒരിക്കൽ ഒരിടത്ത് എലിയും തവളയും ഉണ്ടായിരുന്നു അവർ നല്ല സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം തവള ചോദിച്ചു, ചങ്ങാതി നീ എൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുമോ? അപ്പോൾ എലി പറഞ്ഞു, അത് എനിക്ക് ഇഷ്ടമാണ് ചങ്ങാതി പക്ഷെ എനിക്ക് നീന്താൻ അറിയില്ലല്ലോ. അപ്പോൾ തവളക്കു ഒരു ബുദ്ധി തോന്നി. തവള പറഞ്ഞു ചങ്ങാതി ഞാൻ നിൻറെ വാലും എൻ്റെ കാലും ഒന്നിച്ചു കെട്ടാം. അങ്ങനെ അവർ വാലും കാലും ഒന്നിച്ചു കെട്ടി ഇരുവരും ഒന്നിച്ചു നീന്തി തുടങ്ങി. അവർ പുഴയുടെ നടുഭാഗത്തു എത്തിയപ്പോൾ തവളയുടെ ഭാവം മാറി. തവള എലിയെ വെള്ളത്തിൽ മുക്കാൻ തുടങ്ങി. എലിക്ക് ശ്വാസം മുട്ടി അങ്ങനെ തന്റെ കൂട്ടുകാരനെ തവള കൊന്നു. ഇതെല്ലം കണ്ടുകൊണ്ടു ഒരു കഴുകാൻ പാറിപ്പറക്കുന്നുണ്ടാരുന്നു. കഴുകാൻ വന്ന് ചത്ത എലിയെയും കൊണ്ട് പറന്നുയർന്നു അങ്ങനെ എലിയുടെ കൂടെ കാലു കെട്ടിയ തവളയും കഴുകനു ആഹാരമായി. അങ്ങനെ സുഹൃത്ത് ബന്ധത്തിൽ ആത്മാർത്ഥത കാണിക്കാത്ത തവളക്കു തക്ക ശിക്ഷ ലഭിച്ചു..എന്നും സഹജീവികളോട് ആത്മാർത്ഥത പുലർത്തുക...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |