സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പരിസ്ഥിതിയിലെ ജീവികളിലൂടെ...

പരിസ്ഥിതിയിലെ ജീവികളിലൂടെ...


1. വനത്തിലെ കർഷകർ

വാനരന്മാരാണ് മഴക്കാടുകളിലെ കർഷകർ. മരങ്ങളും ചെടികളും വളർത്തുന്നത് ഈ വാനരന്മാരാണ്. ഇവ നിരവധി മരങ്ങളുടെയും ചെടികളുടെയും പഴങ്ങളും കായ്കളും ഭക്ഷിക്കുകയും വിത്തുകൾ കാഷ്ഠം വഴിയും അല്ലാതെയും മണ്ണിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. മരങ്ങളിൽ കയറി ശിഖരങ്ങൾ ഒടിച്ച് പച്ചിലകൾ കടിച്ചും കൂടുണ്ടാക്കിയും ഉണ്ടാകുന്ന വിള്ളലുകളിലൂടെ പതിക്കുന്ന സൂര്യപ്രകാശം താഴെയുള്ള കുറ്റി ചെടികൾക്കും സസ്യങ്ങൾക്കും വളരാനുള്ള ഊർജം നല്കുന്നു.

2. പക്ഷിക്കൂട്ടവും കളകൂജനങ്ങളും

ലോകത്തിലെ പക്ഷികളിൽ അധികവും കാണുന്നത് മഴക്കാടുകളിലാണ്. നാം ഇതുവരെ കാണാത്ത വർണങ്ങളിലുള്ള പക്ഷികളും ഇതുവരെ കേൾക്കാത്ത പാട്ടുകളും മഴക്കാടുകളുടെ ഉള്ളറകളിൽ ഉണ്ടെത്രെ.

3. ഇത്തിരി കുഞ്ഞന്മാർ

ഉറുമ്പുകളും വണ്ടുകളും വിട്ടിലുകളും മണ്ണിരകളും ചീവീടുകളും കൂണുകളും ഒക്കെ മഴക്കാടുകളിലെ കുഞ്ഞു ജീവികളാണ്. വനമണ്ണിലെ മൃതമായ സസ്യ ജന്തു അവശിഷ്ടങ്ങളെ തിന്ന് പുറന്തള്ളി ഇവ മണ്ണിൽ പോഷകങ്ങളെ ചേർക്കുന്നു. അങ്ങനെ ചെടികൾക്കും മരങ്ങൾക്കും തഴച്ചു വളരാൻ സാഹചര്യം ഉണ്ടാക്കുന്നു.

4. വണ്ടത്താൻ''

തേനീച്ചകളും തേൻ വണ്ടുകളും മഴക്കാടുകളിൽ ധാരാളമുണ്ട്. ഇവ മരങ്ങളിലും ചെടികളിലും ഒക്കെ പാറി നടന്നു പൂമ്പൊടിയും പൂന്തേനും ശേഖരിക്കുന്നു. ഇതോടൊപ്പം പരാഗണവും നടക്കുന്നു. മനുഷ്യർക്ക് പോഷക സമ്പുഷ്ടമായ തേൻ ലഭിക്കുന്നത് ഇവയുടെ പ്രവർത്തനം മൂലമാണ്.

5. പാവം ക്രൂരന്മാർ

മഴക്കാടുകളിലെ ഭകഷ്യ ശ്ര്യംഖലയിൽ ഏറ്റവും മുകൾത്തട്ടിൽ വരുന്നവരാണ് ഇരപിടിയന്മാരായ മാംസഭോജികൾ. ഇവ നശിച്ചാൽ സസ്യ ഭോജികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് ഭക്ഷ്യ ശ്ര്യംഖലയും കാടിന്റെ സന്തുലിതാവസ്ഥയും താറുമാറാകുന്നു.

6. ആന കമ്പോസ്റ്റ്

ആന തിന്നുന്നതിൽ 45 ശതമാനം മാത്രമേ ദഹിക്കുന്നുള്ളൂ. ബാക്കി ആനപ്പിണ്ടമായി പുറത്തേക്ക് വരും. ഇത് മുളക്കാതെ കിടക്കുന്ന വിത്തുകൾക്ക് വളമാകും. ചില സസ്യങ്ങളുടെ വിത്ത് മുളയ്ക്കണമെങ്കിൽ ആനപ്പിണ്ടം കൂടിയേ തീരൂ. മഴക്കാടുകളിൽ ഇനിയും കോടിക്കണക്കിനു ജീവജാലങ്ങളുണ്ട്. ഇവയൊക്കെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നു. ഒരു ചെടി നശിച്ചാലും ഒരു ജന്തു നശിച്ചാലും മഴക്കാടിലെ ആവാസ വ്യവസ്ഥ താറുമാറാകും. മഴക്കാടുകൾ നഷ്ടമായാൽ നികത്താനാകാത്ത നഷ്ടങ്ങൾ ഭൂമിക്കു സംഭവിക്കും... അതിനാൽ നമ്മുടെ വനഭൂമി നാം തന്നെ സംരക്ഷിക്കണം.

കാർത്തിക് ഗണേശൻ
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം