ഉരുൾ തകർത്ത വിലങ്ങാടിന് കൈത്താങ്ങുമായി കൂടത്തായ് സെന്റ് മേരീസ് SPC യൂണിറ്റ്

 
S P C

നാദാപുരം : കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക്  അവശ്യവസ്തുക്കൾ സമാഹരിച്ചു നൽകി. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ ഉൾപ്പടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ CPO റെജി. ജെ കരോട്ടിന്റെ നേതൃത്വത്തിൽ വാണിമേൽ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു.

നാദാപുരം ഡി വൈ എസ് പി എ.പി ചന്ദ്രൻ ADNO ഷൈനിയുടെ സാന്നിധ്യത്തിൽ SPC യൂണിറ്റിന്റെ സഹായം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ, PTA പ്രസിഡണ്ട് മുജീബ്കെ.കെ, DI കാസിം എം,CPO രജീഷ് ചെമ്മേരി,സത്താർ പുറായിൽ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി. എ, ACPO സുമി ഇമ്മാനുവൽ അജേഷ് കെ ആന്റോ, അധ്യാപകരായ  ഷിതിൻ വർഗീസ്, സുധേഷ് വി, സ്റ്റുഡന്റ് പോലീസ് ലീഡർമാരായ കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.

 
താമരശ്ശേരി ഡിവൈ എസ്പി  പ്രമോദ് പി ഇൽ നിന്നും കൊടുവള്ളി ബിആർസിയുടെ ബിപിസി ശ്രീ മെഹറലി കിറ്റ് ഏറ്റുവാങ്ങുന്നു.

കൂടത്തായി : മനുഷ്യർ  നന്മകൾക്ക് പ്രാധാന്യം നൽകുന്നത് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണമാവാറുണ്ട്. നിലാലംബരായ മനുഷ്യർക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കിയും അവർക്ക് നൽകുന്ന  സഹായങ്ങളിൽ ഒരു ഭാഗഭാക്കാവാൻ കഴിയുന്നതും ഒരു പുണ്യ പ്രവർത്തിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടത്തായി സെൻ്റ് മേരീസിൽ എസ്.പി.സിയുടെ നേതൃത്വം ചിട്ടയായ പ്രവർത്തനത്തിലൂടെ ഒരുപാട് കാരുണ്യ പ്രവർത്തനം ചെയ്തി കൊണ്ടിരിക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നുവെന്നും താമരശ്ശേരി ഡിവൈ എസ്പി  പ്രമോദ് പി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു .

 കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ എസ്പിസിയുടെ നേതൃത്വത്തിലുള്ള ഒപ്പം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബി ആർ സി യിൽ ഉള്ള ഭിന്നശേഷി കുട്ടികൾക്കായി 60 ഓളം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ ബിബിൻ ജോസ്, സിപിഒ റെജി ജെ കരോട്ട്, എസ് പി സി പി ടി എ പ്രസിഡന്റ് സത്താർ പുറായിൽ, സ്കൂൾ പിടിഎ പ്രസിഡണ്ട് മുജീബ് കെ കെ, ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി, ഷാജഹാൻ ,സുധേഷ് വി , അജേഷ് കെ ആന്റോ,  സുമി ഇമ്മാനുവൽ , എസ് പി സി എക്സ് കുട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.