സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/ലോകത്തിന് ഭീഷണി

ലോകത്തിന് ഭീഷണി


കൊറോണയുണ്ടത്രേ കൊറോണ
കൊടും ഭീകരനാം കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു
അതിവേഗം പടരുന്നു കാട്ടുതീയായി

വിദ്യയിൽ കേമനാം മാനവർ
വിദ്യയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിന് ഭീഷണിയായി

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ .

എൽനാ എൽഡസ്
4A സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത