കാലമേ ഇതെന്തു പരീക്ഷണം
മാനവരാശിക്കായ് കാത്തുവച്ചതോ ഇത്
എവിടെപ്പോയെൻ വേനലവധി
എവിടെപ്പോയെൻ കളിക്കൂട്ടുകാർ
എങ്ങും മൂകത കരുതലിൻ മൂകത
ഞാനും ആശിക്കുന്നു തിരികെയെത്തണം എൻ നാടിൻ തേജസ്സ്
എത്തിടേണം നീ കാലമെ അതിവേഗം
നൽകിടേണം നീ ശാന്തിയും സമൃദ്ധിയും
ഞാനുമാശിക്കുന്നു നൽകിടില്ലയോ ആ പഴയ കാലം.