മനസിനെ മണിചെപ്പിൽ പഴമതൻ ഓർമ്മകൾ
വാരിവിതറി തുള്ളികളിച്ചത്തുന്ന മഴ
ഹൃദയത്തിൻ നൊമ്പരങ്ങൾ മായ്ക്കുന്ന തുള്ളികളായി
പുതു ജീവനേകി മഴയെത്തി
എൻ ബാല്യം ഞാൻ ഓർത്തു പോയി
അനന്തമാം സാഗരത്തിൽ ഒഴുകിയെത്തുന്ന
ജീവിത സ്വപ്നങ്ങൾ സ്മരണയും മഴ
പെയ്തിറങ്ങുന്ന മഴ എൻ മനസ്സിൽ
പുതുജീവൻ തൻ നിലാ ശോഭയായി
വേനലിൽ പൊള്ളുന്ന ഭൂമി അമ്മതൻ മാറിനെ
ആശ്വാസിപ്പിച്ചു കൊണ്ടി സ്നേഹ മഴ
പെയ്യുന്നു