കൊറോണ
വുഹാനിൽ നിന്നൊരുനാൾ,
പൊട്ടിപ്പുറപ്പെട്ടൊരാ
മഹാമാരി.....
തൽക്ഷണം പടർന്നൂ
ഭുവനമാക്കെ .....
കാട്ടുതീപ്പോൽ
കവർന്നൂ പ്രാണനേറെയെങ്കിലും
അതിജീവിച്ചു പോന്നു പോയ് ചിലർ....
പ്രായഭേദമേതുമില്ലാതെ,
ചെറിയവർ,
വലിയവർ, ജാതിഭേദമില്ലാതെ
കീഴടക്കിക്കൊണ്ടിരിക്കയാണീ
കേവലമൊരു
കോവിഡാം വൈറസ്...
ഭൂലോകമൊക്കെയും
അടച്ചിരിപ്പാണ്
മാസങ്ങളായ്
അവശ്യവസ്തുകൾക്കായ്
ക്യൂ നിൽക്കുകയാണീ
മാലോകർ .......
എന്തും നിസാരമായ്
കരുതിയ മാനുഷർ,
നിമിഷാർത്ഥം
കൊണ്ട് ലോകമൊക്കെയും
തകർകാമെന്ന
വ്യാമോഹത്താൽ
ജീവിച്ചു പോന്നീ ഭൂമിയിൽ,
അവരെയൊക്കെയും
തകർത്തു കൊണ്ടിപ്പോഴും
വിലസീടുന്നുമീയൂഴിയിൽ ......