ഇരുളങ്ങു നീങ്ങി,വിടർന്ന പ്രഭാതം!
ഒരുനേർത്ത നാളമായ് തിളങ്ങിഗോളം
ദൂരെയായി കാണൂ നിരാസൂര്യനാളം
അകലെയായി കേൾപ്പു കാകന്റെ നാദം
പുഴതന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി
അലയടിച്ചുയരുന്നു സാഗരത്തുള്ളികൾ!
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല
മിഴിവേകുമുടലിനും,ഉയിരിനും,പ്രാണനും
കുളിരേകി ,കളിയാടി ,നിറച്ചുംബനം പേറി
അരികത്തായെത്തി മന്ദമായി മാരുതൻ
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി
ഗഗനത്തിൽ മേഘശകലങ്ങളെല്ലാം
ആർദ്രമായി നോക്കിച്ചിരിക്കുന്നു പെൺകൊടി
ഭൂമിതൻ വാത്സല്യ വിസ്മയ വർണങ്ങൾ
ഉണർവേകുമെന്നുമി ശോഭനകാഴ്ചകൾ
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും!!