പ്രതീക്ഷിക്കാത്ത ഒരു അവധിക്കാലം
ഒരു സ്കൂളിൽ സാം എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. നന്നായി പഠിച്ചു കൊണ്ടിരുന്ന അവൻ സുഹൃത്തുക്കൾക്കൊപ്പം കൂടി വളരെയധികം പഠനത്തിൽ പിന്നോട്ട് പോയി. അവൻറെ ഈ മാറ്റം ക്ലാസ് ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ടീച്ചറെ അവൻ വല്ലാതെ നോവിച്ചു. പറഞ്ഞാൽ അനുസരിക്കില്ല.പരീക്ഷ കഴിഞ്ഞപ്പോൾ എല്ലാ പരീക്ഷയ്ക്കും അവന് മാർക്ക് കുറവായിരുന്നു. അപ്പോൾ അവൻറെ ഉള്ളിൽ പേടി തോന്നി തുടങ്ങി. മാർക്ക് കുറഞ്ഞാൽ അച്ഛനും അമ്മയും തല്ലും. പേടിയായി.
കിട്ടിയ മാർക്കുകൾ ഒന്നും അവൻ വീട്ടിൽ പറഞ്ഞില്ല.അവൻറെ മനസ്സിൽ ഒന്നിച്ച് എല്ലാം മാർക്കും കാണിക്കാം എന്നായിരുന്നു. പക്ഷേ അവൻറെ അമ്മ സ്കൂളിൽ വന്നു.അവൻ മനസ്സിൽ വിചാരിച്ച് എല്ലാം അവൻറെ അമ്മ ടീച്ചറോട് പറഞ്ഞു, ഒപ്പം ടീച്ചർ അവൻറെ കുരുത്തക്കേടുകൾ അമ്മയോടും പറഞ്ഞു.അവൻറെ അമ്മ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു.
അന്ന് വീട്ടിൽ ചെന്നപ്പോൾ തന്നെ അവൻ എല്ലാം മാർക്കുകളും അമ്മയെ കാണിച്ചു. പക്ഷേ ഒപ്പ് ഇട്ടു നൽകുകയില്ലെന്ന അച്ഛനുമമ്മയും തീർത്തുപറഞ്ഞു .അവന് വളരെ സങ്കടം ആയി. ടീച്ചർ പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാം ഉള്ളിൽ വച്ചുകൊണ്ട് അമ്മ ഒരുപാട് തല്ലി ആദ്യമൊക്കെ ദേഷ്യമാണ് വന്നതെങ്കിലും പിന്നീട് മനസ്സിലാക്കി എല്ലാവരും അവൻറെ നന്മയ്ക്ക് ആണ് പറയുന്നതെന്ന്.
അങ്ങനെ അവൻ അടുത്ത പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി. മാർച്ച് മാസത്തെ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി സ്കൂളിൽ ഒരു മാതൃകയാകണമെന്ന് വിചാരിച്ചു, പക്ഷേ പരീക്ഷ നടന്നില്ല. അപ്രതീക്ഷിതമായി കൊറോണ എന്ന ഒരു മഹാമാരി ലോകത്തെ വിഴുങ്ങുവാൻ എത്തി. അതോടെ സ്കൂൾ പൂട്ടി.എല്ലാവർക്കും വിഷമമായി. എല്ലാം നമ്മുടെ നല്ലതിന് എന്ന് കരുതി.
പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്കാലം ഒട്ടും പാഴാക്കാതെ വായനയിലും, കൃഷിയിലും, എഴുത്തിലും അവനെ കൂടുതൽ ശ്രദ്ധാലുവാക്കി.സർഗ്ഗശേഷി വളർത്തിയെടുക്കുന്നതിന് കൂടുതൽ ശ്രദ്ധിച്ചു. ഇനിയുള്ള തൻറെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി മാറ്റുമെന്ന് അവൻ തീരുമാനിച്ചു .
സമയം അമൂല്യമാണ്,അത് പാഴാക്കരുത്. ഈ മഹാമാരിയും കടന്നുപോകും, നാം ഇനിയും ജീവിക്കും. ഒന്നിച്ചു മുന്നേറാം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|