പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം
മനുഷ്യന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് പരിസ്ഥിതിയുടെ നിലനിൽപ്. ഇന്നത്തെ ആധുനിക മനുഷ്യന്റെ ജീവിതക്രമങ്ങളിൽ ഏറ്റവും നശിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ പരിസ്ഥിതി അഥവാ പ്രകൃതി തന്നെയാണ്. ഈ അവസ്ഥ തുടർന്നാൽ മനുഷ്യന്റെ നിലനിൽപ് തന്നെ ഇല്ലാതാവും. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു നമ്മെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളാണ് അന്തരീക്ഷം, വൃക്ഷലതാദികൾ, ജലം, മണ്ണ്, എന്നിവ.
നമ്മൾ വൃക്ഷലതാദികളെ നശിപ്പിക്കുന്നതിനുപകരം നാം അതിനെ സ്നേഹിക്കുകയും വളർത്തി പരിപാലിക്കുകയും വേണം. വനങ്ങളെ നശിപ്പിക്കാതെ അതിനെ സംരക്ഷിക്കുകയും അതിൽ പക്ഷിലതാദികളുടെ ആവാസവ്യവസ്ഥക്കു ദോഷം ചെയ്യാതെയും ഇരിക്കണം. നമ്മുടെ രാജ്യത്തിന്റെ തന്നെ അലങ്കാരമായ തോടുകളെയും നദികളെയും വൃത്തിഹീനമായ വസ്തുക്കൾ കൊണ്ട് നിറയ്ക്കാതെ സംരക്ഷിക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും കുറച്ചുകൊണ്ട് നമ്മുടെ മണ്ണിന്റെ ജൈവഗുണങ്ങളെ നിലനിർത്തണം. നല്ല നാളെയുടെ ഐശ്വര്യത്തിനായി ഒരുമയോടെ നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|