ആരു നീ ഭൂമിയിൽ ആരാണു നീ
എന്നു ഓതിയെടുത്തല്ലോ
ഞാൻ ഒന്നുമല്ല നീ ഒന്നുമല്ല
നമ്മാളാരുമൊന്നുമല്ല
കതകടച്ചിരിക്കുവാൻ ഓതി
ഭീതികാട്ടി പുലമ്പിയ വ്യാധി
നീ അറിഞ്ഞോ ?നീ ആരുമല്ലെന്ന്
നയനങ്ങൾക്ക് ഞാൻ അഗ്രാഹ്യമാണ്
ജന്മം കോണ്ട് ഞാൻ ചൈനയാണ്
ലോകരാഷ്ട്രങ്ങളെ വെന്ന്
കൊച്ചു കേരളത്തേയും
കാർന്നെടുക്കുവാൻ
നിന്റെ മുമ്പിലും ഞാൻ വന്നു നിന്നു
മർത്യ ജന്മത്തെ താണ്ഡവമാടി
ഭൂലോകർതൻ ജീവന്റെ തുടിപ്പുകളെ
കാർന്നെടുത്ത മഹാമാരിയാണു ഞാൻ
തിരക്കേറിയ വീഥികൾ
ഇന്നിതാ വിജനമാം പാതവഴികൾ
നിശ്ചലം നിശബ്ദം
സ്തുതിഗീതം പാടിയാലയവും
നാമകീർത്തനംആലപിച്ച പ്രതിഷ്ഠാലയവും
ഇന്നിതാ നിശബ്ദം
ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചും
ശാസ്ത്രലോകത്തെ ഭയപ്പെടുത്തിയും
ഭീകരതയുടെ വിപത്തായും
ഉദയം ചെയ്ത മഹാവ്യാധിതൻ നടുവിൽ
അരുത് ഭീതി അരുത്
ആത്മ വീര്യത്തിൻ വിശ്വാസ കരുത്തിൽ
മാനവർ നമ്മൾ ഒരുമിച്ച് നിന്ന് അതിജീവിക്കാം
ഈ മഹാവിപത്തിനെ കൊറോണയെ