സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ചു ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. എന്താണ് കൊറോണ?. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് വന്നിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. കോവിഡ് 19എന്നാണ് കോറോണയുടെ മറ്റൊരു പേര്. മനുഷ്യശരീരത്തിൽ D.N.A വൈറസും R.N.A വൈറസും ഉണ്ട്. നിപ്പ, കൊറോണ തുടങ്ങിയ വൈറസുകളെല്ലാം R.N.A വൈറസുകളാണ്. ഇതിനെ ശാസ്ത്രഞ്ജൻമാർ സുനോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്.2019ൽ ആണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?.
പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ പിന്നീട് അത് ന്യൂമോണിയ ആയി മാറുന്നു. രോഗം തിരിച്ചറിയുന്നതിനുള്ള ഇടവേള 10 ദിവസം ആണ്. 5, 6 ദിവസങ്ങളാണ് ഇൻക്യുബേഷൻ പീരിയഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ രോഗലക്ഷണങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.
രോഗം പടരാതിരിക്കാൻ നാം പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നാമതായി വ്യക്തിശുചിത്വം പാലിക്കുക. കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് സമയം വൃത്തിയായി കഴുകുക. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക.
മേൽപ്പറഞ്ഞ ഏതെങ്കിലും രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക അല്ലെങ്കിൽ ദിശാ നമ്പരിൽ വിളിക്കുക, വിദേശത്തു നിന്നോ കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനത്തു നിന്നോ വന്നവർ കർശനമായും വീട്ടിൽ തന്നെ ആയിരിക്കണം. പറ്റുമെങ്കിൽ അത് 28 ദിവസം വരെ ആയിരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇതൊക്കെയാണ് കൊറോണ വൈറസ് കൊണ്ടുണ്ടാകുന്ന അവസ്ഥ എങ്കിലും ഈ പ്രതിസന്ധിയെ നമ്മുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നമ്മുക്ക് മറികടക്കാം. ഭയപ്പെടുകയല്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കുകയും ആണ് നാം ചെയ്യേണ്ടത്. ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം. സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണ വൈറസിന്റെമേൽ വിജയം നേടാൻ കഴിയും.മനുഷ്യസമൂഹലോകചരിത്രം നോക്കിയാൽ അനവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ തന്നെ ഈ പ്രതിസന്ധിയേയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും . ഈ പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ലോകമെങ്ങുമുള്ള നേഴ്സ്മാർ, ഡോക്ടർമാർ എന്നിവരുൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ, നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും നൽകാം ഒരു ബിഗ്സല്യൂട്ട്.

നൈബിൻ എം ഷിജി
8 ഡി സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം