സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ
കോവിഡ് നൽകുന്ന പാഠങ്ങൾ
ചൈനയെ മുൾമുനയിൽ നിർത്തിയ ഒരു ചെറിയ കീടാണു വുഹാൻ പട്ടണത്തിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ പടർന്നു പിടിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഈ രോഗത്തിന് ചൈന നോവൽ കൊറോണ വൈറസ് എന്നു പേരുനൽകി. ലോകത്തെ ഇത്രയൊക്കെ മാറ്റിമറിച്ച മനുഷ്യർക്ക് കണ്ണു കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ കീടാണുവിനെ തോൽപ്പിക്കുവാൻ കഴിയുന്നില്ല.ഈ മാരകരോഗം അത്ര എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. സാർസ് (sars) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് ആണ് ഇത്. ഇതിനു സ്വന്തമായി നിലനിൽപ്പില്ല.ചുമ, പനി, ജലദോഷം, തൊണ്ടവേദന, തൊണ്ട ചൊറിച്ചിൽ, വയറിളക്കം, ക്ഷീണം, ശ്വാസതടസ്സം, തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗം ഉണ്ടെങ്കിലും ലക്ഷണങ്ങൾ പ്രകടമാക്കാത്ത വരുണ്ട്. ഇന്ന് ലോകം മുഴുവൻ കോവിഡ് എന്ന വലിയ വിപത്ത് നേരിടുകയാണ്. ഓരോ ദിവസവും നിരവധി ആളുകൾ കോവിഡിനു മുന്നികീഴടങ്ങുന്നു.അമേരിക്ക,സ്പെയിൻ,ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങൾ അനുഭവിക്കുന്നതിന്റെ ലക്ഷത്തിൽ ഒരംശം പോലും നമ്മുടെ രാജ്യത്തേക്ക് വന്നിട്ടില്ല. പക്ഷേ, ഏതു നിമിഷവും കടന്നു വരാം. ഭൂമിയുടെ അധിപൻ ഞാൻ ആണെന്ന് കരുതുന്ന മനുഷ്യൻറെ അഹന്തക്ക് കനത്ത പ്രഹരം ഏൽപ്പിച്ചാണ് കൊറോണ വൈറസിന്റെ കടന്നുവരവ്.എല്ലാവർഷവും പലതരം വൈറസുകൾ പല രൂപത്തിൽ എത്തുകയും മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് അവയെ നിർമാർജനം ചെയ്യുന്നതും കണ്ടിട്ടായിരിക്കും ഈ വൈറസ് കൂടുതൽ ശക്തനായി വന്നത്. വന്നപ്പോൾ മനുഷ്യർക്ക് പഠിക്കുവാൻ കുറച്ചു പാഠങ്ങൾ കൂടി പഠിക്കേണ്ടി വന്ന അവസ്ഥയായി.എവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ടാലും നിമിഷനേരം കൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുവാൻ അതിനു സാധിക്കുന്നു.ഒരു കാരണവശാലും വന്യമൃഗങ്ങളെ വേട്ടയാടാൻ പാടില്ല എന്ന് ഈ വൈറസ് നമ്മെ പഠിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് രോഗം പകരാതിരിക്കാൻ ആണ്. മറ്റുള്ളവരെ അന്യരായി കാണാനല്ല.എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ് തരാൻ ഈ വൈറസിനെക്കാൾ വേറെ ആർക്കും പറ്റിയിട്ടില്ല.മാനസിക ഐക്യം കൊണ്ട് മാത്രമേ മനുഷ്യർക്ക് മുന്നേറാനും കഴിയൂ എന്ന് നമുക്ക് ഈ വൈറസ് ബോധ്യപ്പെടുത്തി തരുന്നു. വൈറസിനെ തോൽപ്പിക്കുവാൻ നമുക്ക് പറ്റുന്ന ഒരേ ഒരു കാര്യം ലോക ഡൗൺ ആണ്. ഫുട്പാത്തുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഒക്കെ താമസിക്കുന്നവരെ നാം സഹായിക്കണം. അവർക്കുവേണ്ടി ഒരു പാർപ്പിടം തയ്യാറാക്കണം.അവരുടെയും ജീവൻ വിലപ്പെട്ടതാണ് എന്ന സത്യം നാം തിരിച്ചറിയണം.ലോകത്തെ സമ്പത്തും അഹങ്കാരവും തകർത്ത് വൈറസ് മുന്നേറുമ്പോൾ 'സമ്പത്തിന്റെ തുല്യ വിതരണം' എന്ന വലിയ പാഠം നമുക്ക് ഉൾക്കൊള്ളാം. കോവിഡ് ബാധിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് മനുഷ്യജീവനുകൾ തന്നെ. ബാക്കി പ്രകൃതി അതേപടി നിലനിൽക്കും.വൈറസ് ബാധ ഒഴിഞ്ഞു പോകുമ്പോൾ അതു പഠിപ്പിച്ച വൃത്തിയുടെ പാഠങ്ങൾ നമുക്ക് മറക്കാതിരിക്കാം. ഒപ്പം കുറച്ചു കൂടുതൽ പ്രകൃതിയും മറ്റു ജീവജാലങ്ങളെയും പറ്റി ചിന്തിക്കാം. പ്രകൃതിയിലെ ഏതെങ്കിലും ഒന്നിനെ അടിച്ചമർത്തുംബോൾ, പ്രകൃതി തിരിച്ചടിക്കുക തന്നെ ചെയ്യും. അതു കാട്ടുതീയായോ പ്രളയമായോ വെട്ടുകിളികൾ ആയോ വൈറസ് ആയോ വരാം. ലോകരാജ്യങ്ങൾ കോവിഡിനു മുന്നിൽ മുട്ടുകുത്തി കഴിഞ്ഞു. കുറേക്കാലമായി പ്രകൃതി രോഗാതുര യാണ്. എല്ലാത്തരം മലിനീകരണങ്ങളും മാറി പ്രകൃതി തെളിഞ്ഞു വരാൻ നമുക്ക് കാത്തിരിക്കാം.മനുഷ്യരാശിയുടെയും നാശത്തിനു നിമിത്തമായ അപകടങ്ങളെക്കുറിച്ച് ശാസ്ത്രം ഇന്ന് ചർച്ച ചെയ്യുന്നത്. ഇപ്പോൾ ഭൂമുഖത്ത് അപകടം വിതയ്ക്കുന്ന കൊറോണാ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ധാരാളം സംശയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്.കൊറോണ വൈറസ് ജൈവായുധമായി ഉപയോഗിക്കാൻ ഉള്ള ഉദ്ദേശത്തോടെ നിർമ്മിച്ചതാണെന്നും യാദൃശ്ചികമായി പരീക്ഷണശാലയിൽ നിന്ന് ചേർന്നതാണോ എന്ന ലാബ് എസ്കേപ്പ് സിദ്ധാന്തം ഇപ്പോൾ ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലോകത്ത് കോവിഡ്- 19 രോഗബാധ ആദ്യമായി കണ്ടെത്തിയത് വൂഹാൻ സമുദ്ര വിഭവ മാർക്കറ്റിൽ നിന്നാണ്. വവ്വാലുകളും പാമ്പുകളും പട്ടികളും ഉൾപ്പെടെ വിവിധയിനം മൃഗങ്ങളുടെ മാംസ വിപണിയാണ് വൂഹാൻ സീഫുഡ് മാർക്കറ്റ്.രാജ്യം, മതം, വംശം, വർണം, സമ്പത്ത്,ആഭിജാത്യം എന്നിവ അടിസ്ഥാനമാക്കി കൊറോണ വൈറസ് ആളുകളെ വേർതിരിക്കുന്നില്ല. ഓരോ രാജ്യങ്ങളും യുദ്ധങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹവും, ഐക്യവും പ്രകടിപ്പിക്കണം. സാമൂഹിക അ കലത്തിനൊപ്പം മാനസിക ഐക്യം കൂടി പ്രകടിപ്പിക്കേണ്ട കാലമാണ് ഇത്. പരസ്പരം കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യുക. നമ്മുടെ വിഷമതകൾ മറ്റുള്ളവരോട് പങ്കുവെക്കുക. ഒറ്റപ്പെട്ട തുരുത്തുകളായി അല്ല കോവിഡിനെതിരെ പോരാടേണ്ടത്, അതിജീവന കൂട്ടായ്മകളിലൂടെ ആണ്.പ്രതിസന്ധികളെ അതിജീവിച്ച് എങ്കിൽ കോവിഡ് അനന്തര കാലം വിഷാദരോഗത്തിന്റേതാവും.കോവിഡ്-19നെ പടി കടത്താനുള്ള ലോകത്തിന്റെ പോരാട്ടത്തിലെ നിർണായക കണ്ണികളാണ് ഡോക്ടർമാർ. സ്വജീവൻ പണയപ്പെടുത്തി ഉള്ള പോരാട്ടത്തിൽ ഇതിനകം രക്തസാക്ഷികളായത് നിരവധി ഡോക്ടർമാരാണ്. കാരുണ്യം കൊണ്ടും നിസ്സഹായത കൊണ്ടും ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയവരാണവർ.അപ്പോൾ ആരോഗ്യ വിദഗ്ധരും പോലീസുകാരും ഡോക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ നാം അനുസരിക്കണം. അത് നമ്മുടെ ബാധ്യതയാണ്.കോവിഡിന്റെ കടന്നാക്രമണം പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആശുപത്രികൾ ദേശസാത്കരിക്കണം,കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ചെയ്തതുപോലെ ജനങ്ങളെ വൻതോതിൽ പരിശോധനക്ക് വിധേയമാക്കണം. എയർപോർട്ടുകൾ അടക്കണം,പരമാവധി സംരക്ഷണം മെഡിക്കൽ സ്റ്റാഫിന് നൽകുകയും അവരുടെ കുറവുകൾ ചോദിച്ചു മനസ്സിലാക്കി അവർക്ക് കുറവ് വരുത്താതെ അത് ഉറപ്പാക്കുകയും വേണം.ആൻറിവൈറസ് ഔഷധങ്ങളും മലേറിയയെ ചെറുക്കുന്ന ക്ലോറോക്വിൻ പോലുള്ള ആദ്യകാല മരുന്നുകളും പ്രതീക്ഷ നൽകുന്ന മരുന്നുകളും വൻതോതിൽ ഉത്പാദിപ്പിക്കണം. ക്ലിനിക്കൽ പരീക്ഷണങ്ങൾ തീവ്രം ആക്കണം.ഇതൊക്കെ പ്രാവർത്തികമാക്കുന്നതിന് കമ്പനികൾ വെൻറിലേറ്ററുകളും ആരോഗ്യപ്രവർത്തകർക്കുള്ള സംരക്ഷണ ഉപകരണങ്ങളും അടിയന്തരമായി നിർമ്മിക്കാനുള്ള ആസൂത്രണവും സംവിധാനവും ഉറപ്പാക്കണം.ഗവേഷണം തൊട്ട് പരിചരണം വരെയുള്ള എല്ലാത്തരം വൈറസിനെയും രോഗാണുക്കളെയും തടയാനുള്ള മനുഷ്യ പ്രതിരോധസേന രൂപവത്കരിക്കണം. കൊറോണക്കുള്ള പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇതിനു പിറകെ പൊട്ടിപ്പുറപ്പെടാവുന്ന വിവിധ വൈറസുകളെയും മാരക രോഗങ്ങളെയും തുടർച്ചയായി നേരിടണം. പ്രതിരോധ വാക്സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ,കൈകഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം. അങ്ങനെ നമുക്ക് ഈ മഹാമാരിയെ കീഴടക്കാം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം |