സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശോഭനമായൊരു നാളേക്കായി

ശോഭനമായൊരു നാളേക്കായി

പെട്ടന്ന് ഉണ്ടായ അവധിക്കാലം
തെല്ലിട ദുഃഖത്തോടെ എൻ ചാരേ
കൂട്ടുകാർ പെട്ടന്ന് പിരിഞ്ഞുപോയി എന്നുടെ
പരീക്ഷയും മാഞ്ഞുപോയി വേഗം തന്നെ
കോറൊണയാം ഭീകര വിപത്തിനു
മുൻപിൽ ലോക സമസ്തവും
പകച്ചു നിന്നു
നിത്യവും സൃഷ്ട്ടാവിന് മുൻപിൽ കൈ കൂപ്പി ഞാൻ
മാലോകരെ എല്ലാം കാക്കണേ എൻ നാഥാ
നാടിനെ കാർന്നു തിന്നുന്ന വിപത്തിനെ
നേരിടാം നമുക്ക് ധീരമായി
സുരക്ഷിതരായി വീട്ടിലിരുന്നീടാം നമുക്ക്
വ്യക്തി ശുചിത്വം പാലിച്ചീടാം
സാമൂഹിക അകലം കാത്തിടാം നമുക്കിനി
ശോഭന മായൊരു നാളെയ്ക്കി താ.
 

ആൻലിയ ഡിഫിൻ
2 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത