മഹാമാരി

   
കൊറോണ എന്നൊരു വൈറസ് വന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ആശങ്ക വേണ്ട ജാഗ്രത വേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
സർക്കാർ നൽകും ഉത്തരവെല്ലാം
നല്ലതുപോലെ പാലിച്ചീടാം
അസുര താണ്ഡവമാടിക്കളിച്ചിടും
കൊറോണയെന്ന മഹാമാരി
മഴയിലും പൊള്ളുന്ന പകലിലും കുട്ടികൾ
ഓടിക്കളിക്കുന്ന മൈതാനം
പോലും നിശബ്ദമാക്കി
പഴയ കാലത്തെ ശീലങ്ങൾ
നമുക്ക് പുതിയ കാലത്ത്
വെളിച്ചമാകും
കൈ കൊടുക്കുന്നതിനു പകരം
നമസ്തേ പറഞ്ഞ് സ്വീകരിക്കാം.
കൈകൾ ഇടക്കിടെ കഴുകീടാം
തുരത്തിടാം തുരത്തിടാം ഈ മഹാമാരിയെ
 

കാശിനാഥ്‌ വി.
5 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത