ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-എങ്ങിനെ
രോഗപ്രതിരോധം-എങ്ങിനെ
അസുഖം വന്നുകഴിഞ്ഞ് ചികിത്സക്കായി ഓടി നടക്കുന്നതിനേക്കാൾ നന്നല്ലേ അസുഖം വരാതെ സൂക്ഷിക്കുന്നത് എന്ന ചൊല്ല് നാം പലവട്ടം കേട്ടു പരിചയപ്പെട്ടതാണ്.ഇന്ന് ലോകമാസകലമുള്ള എല്ലാ ജനങ്ങളും കൊറോണ എന്ന മഹാവ്യാധിയെ പ്രതിരോധിക്കുക എന്ന വലിയൊരു യുദ്ധത്തിലാണ്.യാതൊരു പിഴവും വരാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് നാമിന്ന് കാണുന്നുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എല്ലാ നിർദ്ദേശങ്ങളും നാം അനുസരിക്കണം.അതിനുവേണ്ടി പല സുഖങ്ങളും സന്തോഷങ്ങളും ത്യജിക്കേണ്ടി വരും.എപ്പോഴും വളരെ ജാഗ്രതയോടെ ജീവിക്കേണ്ട സമയമാണിത്. കൊറോണ എന്ന മഹാമാരി ലോകമാകെ വ്യാപിച്ചപ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനത്തിന് അതിനെ നിയന്ത്രിക്കുവാൻ സാധിച്ചത് പ്രതിരോധ പ്രവർത്തനത്തിന് ചിട്ടയുള്ള മുൻകരുതലുകൾ സ്വീകരിച്ചതുകൊണ്ടാണ് .
നമ്മുടെ ശരീരത്തിന് സ്വയമേ പല അസുഖങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.അതോടൊപ്പം നാം ശരീരത്തെ കൂടുതൽ സൂക്ഷിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യണം.വ്യായാമം,നല്ലഭക്ഷണം,ശുദ്ധവായു,നല്ലപരിസരം ഇവയൊക്കെ ഒരു പരിധിവരെ രോഗപ്രതിരോധത്തെ സഹായിക്കുന്നു.ആരോഗ്യകരമായ രോഗപ്രതിരോധശീലങ്ങൾ നാം സ്വന്തമാക്കണം. ഉദാ: പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ പാലിക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവ്വൽ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. മാസ്ക് ധരിക്കുക. കൈകൾ വൃത്തിയാക്കുക. രോഗം നമ്മെ കീഴ്‌പ്പെടുത്താതെ നമുക്ക് രോഗത്തെ കീഴ്‌പ്പെടുത്താം. രോഗപ്രതിരോധപ്രവർത്തനങ്ങളിൽ നമുക്കും സ്വയം പങ്കാളികളാകാം. അങ്ങനെ ആരോഗ്യമുള്ള പുതിയ ജനതയെ വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |