ഭൂമിയെ നിന്റെ കഥ
മകനേ ഭൂമിയേ...
കേൾക്ക നീ ഈ കഥകൾ.
പണ്ടു പണ്ടങ്ങ് പണ്ടേ..
നീ പച്ചപ്പായ വിരിച്ചിരുന്നു!
പച്ച വിഴുങ്ങിയ പച്ച പുല്ലിൽ
പച്ച പുൽച്ചാടി തുളളിക്കളിച്ചു.
നീല പുടവ ചുറ്റിയ പുഴകൾ
ഓളം തല്ലി ഒഴുകി..
നീലാകാശം കണ്ണു ചിമ്മി
നീല പുഴയെ നോക്കി..
അണ്ണാറകണ്ണൻ മരകൊമ്പിൽ
കൂടു കൂട്ടി സല്ലാപം ചൊല്ലി,
ചിറക് വീശി പറന്നു കളിച്ചു
പലതരം പറവകൾ ആകാശത്ത്.
കുളിർകാറ്റങ്ങ് വന്ന് തലോടി
സൂര്യൻ മയങ്ങി ചന്ദ്രൻ ഉണർന്നു
ആനന്ദ സന്തോഷ സല്ലാപം
ചൊല്ലി ജീവജാലങ്ങൾ
മകനേ ഭൂമിയേ,
ഇത് നിന്റെ കഥ...
വറ്റി വരണ്ട് അങ്ങോളം മറഞ്ഞ പുഴകൾ
കരിഞ്ഞുണങ്ങി തളർന്ന പച്ച പുല്ല്
ശിരസ്സില്ലാതെ കരയുന്ന പാവം വൃക്ഷങ്ങൾ
ജലമില്ലാതെ ആഹാരമില്ലാതെ,
ചത്ത് വീഴുന്ന ജീവജാലങ്ങൾ....
കുളിരെന്തെന്ന് മറന്ന ചുടുകാറ്റ്
വരണ്ട് ഉണങ്ങി അസ്ഥിയാൽ
നിറഞ്ഞ മണ്ണ്.
ഖേദിച്ചു ഭയന്ന് നിലവിളിയോടെ ജീവജാലങ്ങൾ
മകനേ ഭൂമിയേ
ക്ഷമിക്കണം മാനവ കുലത്തോട്
മകനേ ഭൂമിയേ
ക്ഷമിക്കണം ഈ പാപിയോട്
ഈ പാപിയോട്.