മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹികൾ

പ്രകൃതി സ്നേഹികൾ

അരുമക്കാട് കാട്ടിൽ കുറെ മനുഷ്യൻ മാരുടെ കൂട്ടമുണ്ട്.ഓരോ ജീവികളേയും അവയ്ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളേയും കൊല്ലുന്നു. കാട്ടിലെ ചെറു പക്ഷികളായ കല്ലുവും മീനുവും നല്ല കൂട്ടുകാരാണ്. ഇരതേടാൻ അവർ പറക്കുമ്പോൾ ഒരു മനുഷ്യൻ പതുങ്ങി പതുങ്ങി വന്നു, അവർ ആ മനുഷ്യനെക്കണ്ട് പേടിച്ച് വിറച്ചു പിന്നെ അവർക്ക് തോന്നി അത് പാവം ഒരു പ്രകൃതി സ്നേഹിയാണെന്ന് അവൻ്റെ പേര് രാമു എന്നാണ് ഇരതേടാൻ ഇറങ്ങിയാണെങ്കിലും തീറ്റ തേടാൻ അവർ മറന്നു പോയി ഭാഗ്യത്തിന് രാമു എല്ലാം സംഭരിച്ചത് കൊണ്ട് അവരുടെ അന്നത്തെ കാര്യം കുശാലായി.രാമു അവരുടെ വീട്ടിലെത്തി ഓരോ കാര്യവും ചോദിച്ചറിഞ്ഞു.ഇവിടത്തെ മനുഷ്യർ ഓരോ ജീവനും പിഴിഞ്ഞെടുക്കുകയാണെന്നും ഒരു ദിവസം പത്ത് ജീവികളെയെങ്കിലും കൊന്ന് ചുട്ട് തിന്നുമെന്ന് അവർ രാമുവിനോട് പറഞ്ഞു.പിറ്റെ ദിവസം രാമു കാട്ടിൽ എത്തിയപ്പോൾ അവരുടെ അടുക്കൽ ചെന്ന് ഒരു മരംമുറിച്ചാൽ പത്ത് മരമെങ്കിലും വച്ച് പിടിപ്പിക്കണമെന്നും ഒരു ജീവനും കളയരുതെന്നും പറഞ്ഞു അങ്ങനെ അവർ തിരിഞ്ഞു നടന്നു പിന്നെ അവർ അങ്ങോട്ട് വന്നതേയില്ല. അങ്ങനെ അവിടെ ജീവിക്കുന്ന ഓരോ ജീവിക്കും സന്തോഷമായി

അൻവിത
1 st std മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ