ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
നമ്മുടെ ഭൂമി എത്ര മനോഹരമാണ്. എന്ത് ഭംഗിയുള്ള കായലുകൾ. കുന്നുകൾ, മലകൾ. എത്ര വർണ്ണമുള്ള പൂക്കൾ, പൂമ്പാറ്റകൾ, എത്രയിനം ജീവികൾ, മരങ്ങൾ. മനുഷ്യന് വേണ്ട എല്ലാ വിഭവങ്ങളും ഭൂമിയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ മനുഷ്യൻ പാർപ്പിട ത്തിനുവേണ്ടി മരങ്ങൾ വെട്ടി യും കുന്നുകൾ ഇടിച്ചും ഭൂമിയെ നശിപ്പിക്കുന്നു,. വാഹനങ്ങൾ കൊണ്ട് വായു മലിനീകരിക്കന്നു. നമ്മുടെ ശുദ്ധജല തടാകങ്ങൾ ഒക്കെ ഇന്ന് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. നമ്മുടെ കടൽത്തീരങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. മനുഷ്യന്റെ ഈ പ്രവർത്തികൾ കാരണം നമുക്കിന്ന് ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നില്ല. മഴ പെയ്യുമ്പോൾ കായലുകളും നദികളും കരകവിഞ്ഞ് പ്രളയം ഉണ്ടാവുന്നു. നമ്മുടെ വ്യക്തി ശുചിത്വത്തിന്റയും അഭാവമാണ് എല്ലാ മഹാമാരികലേയും ക്ഷണിച്ചുവരുത്തുന്നത്. അതുകൊണ്ട് നമ്മൾ പരിസര ശുചിത്വം ഉറപ്പു വരുത്തിയാൽ മാത്രമേ നമ്മുടെ ഭൂമിയെ ഈ മലിനീകരണത്തിൽ നിന്നും മഹാമാരിയിൽ നിന്നും രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |