ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47045
യൂണിറ്റ് നമ്പർLK/2018/47045
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർമുഹമ്മദ് ഫവാസ്
ഡെപ്യൂട്ടി ലീഡർആൽനിയ റോസ് ഷിബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നവാസ് യൂ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശരീഫ എൻ
അവസാനം തിരുത്തിയത്
30-05-2024Sakkirapk

Mentoring 23

2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസ് പ്രദർശനം നടത്തി. ഗ്രീൻ വാലി ഹോസ്റ്റലിൽ നിന്നും വരുന്ന ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്കായാണ് വീഡിയോ ക്ലാസ് പ്രദർശനം നടത്തിയത്. കൂടാതെ ഇവർക്ക് ചോദ്യ ബാങ്ക് വിതരണവും മോക് ടെസ്റ്റും സംഘടിപ്പിച്ചു 2022-25 ബാച്ച് അംഗങ്ങളായ അഫീഫ ഹന്ന ഫാത്തിമത്തു സഫ ആൽനിയ റോസ് ഷിബു നിവേദ സലാഹുദ്ദീൻ അയ്യൂബി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് എൽകെ ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും അംഗങ്ങളായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പരിശീലന കളരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം പി മുഹമ്മദ് ബഷീർ സാർ പ്രതിപാദിച്ചു

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലുവേലിയിൽ
കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
വൈസ് ചെയർപേഴ്സൺ - 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർമാൻ പിടിഎ വൈസ് പ്രസിഡൻറ് സാബു ജോൺ
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ നവാസ് യൂ
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മുഹമ്മദ് ഫവാസ് കെ എം
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആൽനിയ റോസ് ഷിബു

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്

 
ഫയാസ് പി നേഹ സോജൻ സലാഹുദ്ധീൻ അയൂബി
നേടിയ ഫാത്തിമ എസ്‌ അബിൻ വിൽ‌സൺ വിശാൽ വി
അൽനിയ റോസ് ഷിബു ഫാത്തിമ തഹാനി പി എം മുഹമ്മദ് സിനാൻ ടി
പർവണ ചന്ദ്രൻ ഫിദ ഫാത്തിമ എം കെ ഹിസാന തസ്‌നീം വി
നിവേദ സോനു സാബു മുഹമ്മദ് ഫവാസ് കെ എം
അംന ടി പി ഹസ്ന അബ്ദുൽ ഷുക്കൂർ മുഹമ്മദ് ഷാമിൽ
ഫാത്തിമത്തു സഫ പി പി ഫാത്തിമ ഹാദിയ ഇ ഫാത്തിമ തസ്നീമ സി
ആയിഷ കെ അഫീഫ ഹന്നാ സി ടി

പ്രിലിമിനറി ക്യാമ്പ്

2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22 7 2018 ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ആനിമേഷൻ, റോബോട്ടിക്സ് ആൻഡ് ഇലക്ട്രോണിക്സ്, ആപ്പ് ഇൻവെന്റർ തുടങ്ങിയ വിഷയങ്ങളാണ് പ്രിലിമിനറി ക്യാമ്പിൽ ചർച്ച ചെയ്തത്. പ്രിലിമിനറി ക്യാമ്പ് മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ നേതൃത്വം നൽകി കൈറ്റ് മാസ്റ്റർ അബൂബക്കർ പി മിസ്ട്രസ് ജൗഷിന വി കെ എന്നിവർ ക്യാമ്പിന്  ഊർജ്ജം നൽകി. ക്ലബ്ബിന്റെ പ്രാധാന്യവും ലക്ഷ്യവും ആമുഖപ്രഭാഷണത്തിൽ ഷാജി സാർ വിശദീകരിച്ചു.  വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്

LK-സേവന (NMMS-23 Application submission)

 

ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ എൻ എം എം എസ് പരീക്ഷയുടെ ആപ്ലിക്കേഷൻ സമർപ്പിക്കലും സ്കൂൾ വെരിഫിക്കേഷനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഈ വർഷം സ്കൂളിലെ 44 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിലെ അബിൻ വിൽസൺ ,വിശാൽ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി

മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ്

 

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ  ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു  ,നിവേദ ,സുമയ്യ , ഹിസാന തസ്‌നീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു  മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

"റോബസ്റ്റ" -ഏകദിന റോബോട്ടിക്സ് ക്യാമ്പ്

 

എൽകെ വിദ്യാർഥികൾ അവരുടെ പരിശീലനത്തിന്റെ ഭാഗമായി പഠിച്ച ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് എന്ന പാഠഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിശീലിക്കാനുമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ റ്റിങ്കറിംഗ് ലാബുമായി സഹകരിച്ചാണ് ഏകദിന വർക് ഷോപ്പ് സംഘടിപ്പിച്ചത് . 21-24 ബാച്ചിലെ പത്തു കുട്ടികളും 22 -25 ബാച്ചിലെ 24 കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത് . എച്ച് എം അസ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ആദ്യ സെഷനിൽ വിവിധതരം സെൻസറുകളും അവയുടെ ഉപയോഗവും പരിചയപ്പെടുത്തി രണ്ടാമത്തെ സെഷനിൽ ഓർഡിനോ നാനോ ഉപയോഗിച്ചുള്ള മിനി പ്രൊജക്റ്റ് തയ്യാറാക്കി . മത്സരാധിഷ്ഠിതമായി നടന്ന മൂന്നാമത്തെ സെഷനിൽ കുട്ടികളെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു വിവിധ സെൻസറുകൾ ഓടിനോ ബോർഡ് എന്നിവ നൽടകി ഒരു മണിക്കൂറിനുള്ളിൽ ഒരു റോബോട്ടിക് പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു ഓരോ ഗ്രൂപ്പിന്റെയും കൂടെ അധ്യാപകരും പങ്കുചേർന്നു റോബസ്റ്റ ക്യാമ്പിന്റെ രണ്ടാംഘട്ടം ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്

e മുറ്റം

 
ഇ മുറ്റം സമ്പൂർണ iT സാക്ഷരതാ പദ്ധതി -ഉദ്‌ഘാടനം

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സാക്ഷര പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പദ്ധതിയാണ് ഈ മുറ്റം. 2023 നവംബർ 19 ന് കുടുംബശ്രീയുടെ കീഴിൽ നടന്ന തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിയുമായി സഹകരിച്ചാണ് ഇ മുറ്റം പരിപാടി സങ്കടിപ്പിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ 12 ക്ലാസ് റൂമുകളിലായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ കൂട്ടായ്മ അംഗങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ഓരോ ക്ലാസ് മുറികളിലും കുട്ടികൾ നാല്പത്തിഅഞ്ച് മിനുട്ട് സമയ ദൈർഗ്യമുള്ള ക്ലാസുകൾ നടത്തി. ഈ ക്ലാസ്സിൽ പ്രധാനമായും നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഓൺലൈൻ സേവനങ്ങൾ മൊബൈലിന്റെ സഹായത്തോടെ എങ്ങനെ ചെയ്യാം എന്നാണ് പരിശീലിപ്പിച്ചത്. പലയിടങ്ങളിലായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്കുകൾ സംഘടിപ്പിക്കുകയും ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആധാർ അപ്ഡേഷൻ, വോട്ടർ ഐഡി കാർഡിൽ പേര് ചേർക്കൽ, ഭൂനികുതി അടയ്ക്കൽ ,വിവിധ ഓൺലൈൻ പെയ്മെന്റുകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കി. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 12 ക്ലാസ് റൂമുകളിലും കയറി സൈബർ "സൈബർ ലോകത്തെ നേരും നെറിയും" എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ സേഫ്റ്റി ക്ലാസുകൾ നൽകി.ഈ മുറ്റം ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടർ പരിശീലത്തിന് താല്പര്യമുള്ള ആളുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഫോം നൽകിയിരുന്നു. അതുവഴി രജിസ്ട്രേഷൻ ചെയ്ത 27 വനിതകൾക്കുള്ള പ്രത്യേക പരിശീലന ക്ലാസുകൾ വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഉള്ള സമയങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും നടന്നുവരുന്നു

തൊഴിൽ പരിശീലനം

 

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ഇതിനു നേതൃത്വം നൽകിയത് കൈറ്റ്മാസ്റ്റർ നവാസ് U ആയിരുന്നു.ഇതിനു വേണ്ടി മുപ്പതോളം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ചേർന്ന് മൂന്ന് ഗ്രൂപ്പുകൾ ആയികൊണ്ട് 100 ഓളം എൽഇഡി ബൾബുകൾ നിർമ്മിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി എല്ലാ വെള്ളിയാഴ്ചയും1.15pm മുതൽ 2.00pm വരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മറ്റും വിദ്യാർത്ഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം കുട്ടികൾക്ക് വളരെ താൽപ്പര്യം നൽകുന്ന പ്രവർത്തനമായി മാറിയിരിക്കുന്നു. കുട്ടികൾ നിർമ്മിക്കുന്ന എൽഇഡി 45 രൂപ നിരക്കിൽ ഒരു വർഷത്തെ വാറണ്ടിയോടു കൂടി സമീപപ്രദേശങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തത് ഇതുവഴി ലഭിച്ച തുക തൊഴിൽ പരിശീലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായും ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു. അതോടൊപ്പം തന്നെ എൽഇഡി ബൾബുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നു.

റോബോ ലൈറ്റനിങ്

 

ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് വിഷയത്തിൽ നൽകുന്ന വ്യക്തിഗത പരിശീലന പരിപാടിയാണ് റോബോ ലൈറ്റനിങ്. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് റോബോ ലൈറ്റനിങ് കോർണറിലൂടെ താൽപര്യമുള്ള മറ്റു കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ചതിന് പുറമേ മൂന്ന് ആർഡിനോ കിറ്റുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും തിങ്കൾ വൈകുന്നേരം നാലുമണി മുതൽ 4 45 വരെയും വെള്ളി ഉച്ചയ്ക്ക് 12 30 മുതൽ 2 വരെയും ഉള്ള സമയങ്ങളിലാണ് റോബോട്ടിക് പരിശീലനം നടക്കുന്നത്. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പഠന മൊഡ്യൂൾ അനുസരിച്ചാണ് റോബോ കോർണർ പ്രവർത്തിക്കുന്നത്.

മീറ്റ് ദ പ്രൊഫഷണൽ- ഷിജു എടക്കോടൻ

 

സ്കൂളിൽ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഹാർഡ്‌വെയർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ഹാർഡ്‌വെയർ പരിശീലനം സംഘടിപ്പിച്ചു. ക്ലാസിന് നേതൃത്വം നൽകിയത് കമ്പ്യൂട്ടർ രംഗത്തെ വിദഗ്ധ പരിശീലകനായ ഷിജു എടക്കോടൻ ആയിരുന്നു. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ വേർതിരിച്ച് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ഓരോ ഭാഗത്തേയും വളരെ വിശദമായ രീതിയിൽ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ നിന്നും സിപി യു, യുപിഎസ്, മദർബോർഡ്,RAM,ROM എന്നിങ്ങനെ കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനഭാഗങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം കുട്ടികൾക്ക് കിട്ടി. കൂടാതെ സ്കൂളിലെ ഹാർഡ്‌വെയർ ലാബിലുള്ള മറ്റു ഉപകരണങ്ങളുടേയും ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

ഡിവൈസ് ലൈബ്രറി

കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ മാധ്യമത്തിലേക്ക് മാറുകയും ഡിജിറ്റൽ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു.മലയോരമേഖലയായ കൂമ്പാറയിലെ പല കുട്ടികൾക്കും ഈ സൗകര്യം ലഭ്യമല്ലാതാവുകയും അത്തരം കുട്ടികളെ ഓരോ ക്ലാസ് അധ്യാപകരും കണ്ടെത്തുകയും അവർക്ക് ആവശ്യമായ ഗാഡ്ജറ്റുകൾ ലഭ്യമാക്കുകയും ചെയ്തു ഇതോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്പൂർണ്ണ ഡിജിറ്റൽ പഠനം ഉറപ്പുവരുത്തി . വീണ്ടും ക്ലാസുകൾ ഓഫ്‌ലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾ ഈ ഗാഡ്ജറ്റുകൾ സ്കൂളിൽ തിരികെ ഏൽപ്പിക്കുകയും ഇത് ഡിവൈസ് ലൈബ്രറി എന്ന നൂതന ആശയത്തിലേക്ക് വഴിമാറുകയും ചെയ്തു . 10 സ്മാർട്ട് ഫോണുകളും 4 ടാബുകളും ഉൾപ്പെടുന്നതാണ് ലിറ്റിൽ കൈറ്റ്സ് ഡിവൈസ് ലൈബ്രറി. കൃത്യമായി ഇഷ്യൂ രജിസ്റ്റർ സൂക്ഷിച്ചുകൊണ്ട് ലിറ്റിൽ കൈ വിദ്യാർഥികളുടെ മേൽനോട്ടത്തിലാണ് ഗാഡ്ജറ്റ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇത് കുട്ടികളുടെ പഠന ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു നിയന്ത്രിതമായ രീതിയിൽ തികച്ചും സുരക്ഷിതമായാണ് ഡിവൈസ് ലൈബ്രറി പഠനം സാധ്യമാക്കുന്നത്. പേരന്റൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഈ ഗാഡ്ജറ്റു കളിൽ കുട്ടികളുടെ ഉപയോഗം കൈറ്റ് മാസ്റ്റർ മിസ്ട്രസ് മാർക്ക് നിയന്ത്രിക്കാൻ കഴിയും വിധം സാധ്യമാക്കിയിട്ടുണ്ട്. വീണ്ടും കോഴിക്കോട് ജില്ലയിൽ നിപ്പ പടർന്നുപിടിച്ച സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുകയും ഈ ഡിവൈസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.

e cube - ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്

ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതിയുടെ തുടർച്ചയായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച e cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതിയുടെ ഭാഗമായി 5, 6 ,7, 8 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലാംഗ്വേജ് ലാബ് നടത്തിവരുന്നു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഇംഗ്ലീഷ് ലാംഗ്വേജ് പിരീഡുകളിൽ അധ്യാപകരുടെ സഹായത്തോടെ നടത്തിവരുന്നുണ്ടെങ്കിലും അതിൻറെ തുടർ പരിശീലനമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകിക്കൊണ്ട് ഒഴിവു സമയങ്ങളിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള listening,speaking,reading എന്നീ സ്കില്ലുകൾ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും പഠനവേഗത്തിനനുസരിച്ച് ശ്രദ്ധിക്കാനും സംസാരിക്കാനും വായിക്കാനും ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് കോർണർ

ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ 2 മണി വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സിലെ കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഗ്രാഫിക്സ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിലെ പരിശീലനവും നടന്നുവരുന്നു.ഇതിന് നേതൃത്വം നൽകുന്നത് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു.

ഹയർസെക്കൻഡറി  ഏകജാലക പ്രവേശനം- ഹെൽപ്പ് ഡെസ്ക്

2024 25 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സമർപ്പിക്കലിന്റെ ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു. സ്കൂളിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേരുകയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ആൽനിയ റോസ് ഷിബു, മുഹമ്മദ് ഫവാസ് എന്നീ കുട്ടികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയും ചെയ്തു.