ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/കൂട്ടിലിട്ട കിളികൾ

കൂട്ടിലിട്ട കിളികൾ

എന്നോ കൂട്ടിലടയിരിക്കുന്ന കിളിയുടെ
പാട്ടിന്നൊരലർച്ചയായ് കേട്ട് തുടങ്ങുന്നുണ്ട്..!!

ചിറകുകളുണ്ടായിരുന്നിട്ടും
സ്വയം പറന്നു പോവാത്തൊരു കിളിയുടെ..!!
കൂട്ടിൽ ഇടപ്പെടലിന്റെയല്ല...
 സ്വയം കൂടി തിരഞ്ഞെടുത്തവരുടെ... കനവു കൊണ്ടൊരു ഗഗനമത്രയും
കൂട്ടിലിരുന്നറിയുന്നവളുടെ...
 ഏകാന്തത സ്വർഗ്ഗമെന്നു പറഞ്ഞു നടന്നവരൊക്കെ

ഇന്ന് ജയിലിന്റെ സുഖം മടുത്തു കാണുമെന്നിപ്പോഴും അവൾ അലമുറയിടുന്നത്രേ...!!
 

ഷഹന ജാസ്മിൻ
+1 science [[|ഫാത്തിമാബി മെമ്മോറിയൽ എച്ച്. എസ്സ്.എസ്സ് കൂമ്പാറ]]
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത