സ്നേഹമെന്തെന്ന് മറന്നു നാം
സ്നേഹിച്ചവരെയൊക്കെ മറന്നു നാം
നന്മ എന്തെന്ന് മറന്നു നാം
ലളിതം എന്തെന്ന് മറന്നു നാം
കോവിഡ് എല്ലാം ഓർമിപ്പിച്ചു നമ്മെ.
മാതാവിനെ മറന്നു ജീവിച്ചു നാം
പിതാവിനെ മറന്നു ജീവിച്ചു നാം
ഗുരുവിനെ മറന്നു ജീവിച്ചു നാം
സമൂഹത്തെ മറന്നു ജീവിച്ചു നാം
കോവിഡ് എല്ലാം ഓർമിപ്പിച്ചു നമ്മെ.
ആഢംബരത്തെ സ്നേഹിച്ചു നാം
വൃദ്ധസദനത്തെ സ്നേഹിച്ചു നാം
അന്യന്റെ തകർച്ചയെ സ്നേഹിച്ചു നാം
കൂടപ്പിറപ്പിന്റെ തകർച്ചയെ സ്നേഹിച്ചു നാം
കോവിഡ് എല്ലാം ഓർമിപ്പിച്ചു നമ്മെ.
ആരെയോ കാത്തു തളർന്ന് നിന്നു നാം
ആരോ പൊതിഞ്ഞൊരു ഭക്ഷണപൊതിയ്ക്കായി
ആരുടെയോ കരങ്ങളാൽ സ്വീകരിച്ചു നാം
ആരോടും പരിഭവമില്ലാതെ നാം
സ്നേഹമെന്തെന്ന് അറിഞ്ഞു നാം
കോവിഡ് എല്ലാം ഓർമിപ്പിച്ചു നമ്മെ.
ദൈവമേ ഇനി നീ പരീക്ഷിക്കല്ലെ നമ്മെ
ദൈവമേ നീ എത്ര ശക്തൻ..!