"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

= '''2024-25''' =
= '''2024-25''' =
സ്‍ക‍ൂളിന്റെ അഭിമാന പുസ്‍തകം സ്വാതന്ത്ര്യകീർത്തി പ്രകാശനം ചെയ്‍ത‍ു

'''''*    സ്‍ക‍ൂളിന്റെ അഭിമാന പുസ്‍തകം 'സ്വാതന്ത്ര്യകീർത്തി ' ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി                                    ശ്രീ.  പി. പ്രസാദ് പ്രകാശനം ചെയ്‍ത‍ു    *'''''

ഗവൺമെന്റ് യു.പി. സ്കൂൾ വെള്ളംകുളങ്ങരയിലെ കുട്ടികൾ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് തയ്യാറാക്കിയ
'സ്വാതന്ത്ര്യ കീർത്തി'
എന്ന പുസ്തകം ബഹു സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് പ്രകാശനം ചെയ്തു.
സ്‍ക‍ൂൾഹാളിൽ നടന്ന ചടങ്ങിൽ ആദരണീയ സ്വാതന്ത്ര്യ സമര സേനാനിയായ
ശ്രീ. കെ.എ.ബേക്കറിന് ആദ്യ പകർപ്പ് നൽകിക്കൊണ്ടാണ് പുസ്‍തക പ്രകാശനം നിർവഹിച്ചത്. ആലപ്പുഴ ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുള്ള വിവരങ്ങളാണ് 'സ്വാതന്ത്ര്യ കീർത്തിയു'ടെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗോജ്ജ്വലമായ
സംഭാവനകൾ ഉൾപ്പെടുത്തിയ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകം തയ്യാറാക്കുക വഴി കുട്ടികൾ ചരിത്രം രചിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഏവർക്കും അനുകരണീയമായ ഒരു മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനികളുടെ ക്ഷമയും, സഹനവും, ധീരതയും മനസ്സിലാക്കുക വഴി കുട്ടികൾക്ക് ഭാവി ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ശക്തി ലഭിക്കുമെന്നും, സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമര സേനാനി
ശ്രീ. കെ.എ.ബേക്കർ  അദ്ദേഹത്തിന്റെ സമരചരിത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.
വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആദരണീയ സ്വാതന്ത്ര്യസമരസേനാനി              ശ്രീ. കെ.എ. ബേക്കറിനെ ആദരിച്ചു. സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ  കെ. കെ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ. ശോഭ, വാർഡ് മെമ്പർ ജയകൃഷ്ണൻ കെ.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ രജനീഷ് വി. എന്നിവർ സംസാരിച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ബി.സുമതി, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട്
ആർ.ദിനേഷ്, ആലപ്പുഴ ജില്ലാ ഹയർസെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ
എസ്. സത്യജ്യോതി, ഹരിപ്പാട് എച്ച്. എം. ഫോറം കൺവീനർ ആർ. രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ  രവീന്ദ്രനാഥൻ നായർ, എസ്.എം. സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, എസ്.ആർ.ജി. കൺവീനർ എസ്..സിന്ധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എസ്.എം.സി. ചെയർമാൻസുരജിത്ത് കുമാർ കൃതജ്ഞത അർപ്പിച്ചു.

'''''*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024    *'''''
'''''*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024    *'''''

3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617275" എന്ന താളിൽനിന്ന് ശേഖരിച്ചത്