"ചിറയകം ജി യു പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായന ദിനം 2024
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വായന ദിനം 2024)
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}വായന ദിനം 2024
 
2024-25 അധ്യയന വർഷത്തിലെ വായനാവാരവുമായി ബന്ധപ്പെട്ട പ്രവർത്തനോദ്ഘാടനം തകഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . അജയകുമാർ. എസ് ഇന്ന് സ്കൂൾ ഹാളിൽ നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. തദവസരത്തിൽ എല്ലാ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സന്നിഹിതരായിരുന്നു. എസ്. എം . സി. പ്രസിഡൻ്റ് ശ്രീമതി. പാർവ്വതി ദാസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വായന വളർത്തുന്നതിനായി ആരംഭിച്ച പുസ്തകത്തൊട്ടിൽ എന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ഈ പദ്ധതിയിലേക്കായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പുസ്തകങ്ങൾ സംഭാവന നൽകി. പുസ്തകത്തൊട്ടിലിൽ പുസ്തകങ്ങൾ നിക്ഷേപിച്ചാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇത് കുട്ടികൾക്ക് വളരെ കൗതുകം ഉളവാക്കുന്ന പരിപാടി കൂടിയായിരുന്നു.
[[പ്രമാണം:46325 chirayakomGUPS pusthakathottil.jpeg|ലഘുചിത്രം|46325 chirayakomGUPS pusthakathottil]]
           വാർഡ് മെമ്പർ ശ്രീ. ബെൻസൺ ജോസഫ് ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിപാടികൾ കഥ പറച്ചിൽ, കവിതാലാപനം, പുസ്തകം പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു. എം.പി.റ്റി. എ പ്രസിഡൻ്റ് ശ്രീമതി. ബിബിൻ കളത്തിൽ , എസ്. എം. സി. അംഗം ശ്രീമതി. രേഷ്മ അനൂപ് ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപിക ശ്രീമതി. ജൂലിയറ്റ്. എ . മാത്യു കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:46325 chirayakomGUPS Reading Dayclass room library.jpeg|ലഘുചിത്രം|46325 chirayakomGUPS Reading Dayclass room library]]
[[പ്രമാണം:46325 chirayakomGUPS Reading Day.jpeg|ലഘുചിത്രം|46325 chirayakomGUPS Reading Day]]
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498708" എന്ന താളിൽനിന്ന് ശേഖരിച്ചത്