ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:27, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024. ചിത്രത്തിൽ ചേർത്തു വിവരങ്ങൾ നൽകി
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്കൂൾ, ചെറുന്നിയൂർ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
(. ചിത്രത്തിൽ ചേർത്തു വിവരങ്ങൾ നൽകി) |
||
വരി 1: | വരി 1: | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും ബീച്ച് റിസോർട്ടുമായ വർക്കലയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. | == '''<big><u>ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്</u></big>''' == | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ചെറുന്നിയൂർ''' .. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വടക്കു ഭാഗത്തായി വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി പഞ്ചായത്ത് എന്നിവയും തെക്ക് വക്കം പഞ്ചായത്തും കിഴക്കു ഭാഗത്ത് ഒറ്റൂർ പഞ്ചായത്തും പടിഞ്ഞാറ് വെട്ടൂർ പഞ്ചായത്തും ചെറുന്നിയൂരിന്റെ അതിർത്തി പങ്കിടുന്നു. | |||
[[പ്രമാണം:ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്.jpg|ലഘുചിത്രം]] | |||
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും ബീച്ച് റിസോർട്ടുമായ വർക്കലയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. | |||
=== '''<big><u>ചരിത്രം</u></big>''' === | |||
ആറ്റിങ്ങൽ തായവഴികൾ തങ്ങിയിരുന്ന കൊല്ലമ്പുഴ നിന്നും 10 കി.മീ. ചുറ്റളവിൽ വരുന്ന ചെറുന്നിയൂരം ഈ തായ്വഴിയുടെ ഭരണ നിയന്ത്രണത്തിൽപ്പെട്ടതായിരുന്നു. ഈ പഞ്ചായത്ത് പ്രദേശത്തെ ഭൂമികളാകെ പണ്ടാരം വക എന്നും, പണ്ടാരപ്പാട്ടം എന്നും നാമകരണം ചെയ്യപ്പെട്ടിരുന്നു. രാജഭരണകാലത്ത് ജന്മി-നാടുവാഴിത്തം ഈ ഗ്രാമത്തിലും നിലനിന്നിരുന്നു. ബ്രിട്ടീഷ് സ്വാധീനവും ചെറുന്നിയൂരിൽ ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് അതിർത്തിയിലെ "വെന്നികോട്" എന്ന സ്ഥലം "ബെന്നി സായിപ്പ്" തങ്ങിയിരുന്ന സ്ഥലമായിരുന്നു. നൂറു കൊല്ലങ്ങൾക്കപ്പുറം പഴക്കമുള്ള ഒരു പാശ്ചാത്യ ബംഗ്ലാവ് ഇപ്പോഴും അവിടെയുണ്ട്. അകത്തു മുറിയിൽ ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു ഓഫീസ് കെട്ടിടവും കാണാൻ കഴിയും. | |||
===== ''<big><u>ഭൂമി ശാസ്ത്രം</u></big>'' ===== | |||
പാലച്ചിറ,വടശ്ശേരിക്കോണം എന്നീ ഉയർന്ന വടക്കൻ പ്രദേശങ്ങളിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കിഴക്കും പടിഞ്ഞാറുമായി ചരിഞ്ഞുകിടക്കുന്ന ഒരു ഭൂവിഭാഗമാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്. കോഴിത്തോട്ടം കായലിലേക്ക് ഒരു ഉപദ്വീപിന്റെ ആകൃതിയിലാണ് ഈ ഭൂവിഭാഗം കിടക്കുന്നത് . കമ്പിക്കകം, കിഴക്കുള്ള വെള്ളിയാഴ്ചക്കാവ്, വടക്കുപടിഞ്ഞാറുള്ള അയന്തി എന്നിവ താഴ്ന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ. മരക്കടമുക്ക് എന്ന സ്ഥലം വരെയുള്ള കുന്നും, പള്ളിക്കുന്നും, പടിഞ്ഞാറു ഭാഗത്തെ കല്ലുമലക്കുന്നും,പാലച്ചിറയുമാണ്. കല്ലുമലക്കുന്നാണ് ഏറ്റവും വലിയ കുന്ന്. പള്ളിക്കുന്നാണ് ഏറ്റവും ചെറുത് . കാറാത്തല-വെള്ളിയാഴ്ച്ചക്കാവ് തോട്, ചാക്കപ്പൊയ്ക മംഗ്ളാവിൽ-പുത്തൻകടവ് തോട് തുടങ്ങി നിരവധി തോടുകളും, ശിവൻനട വലിയകുളം, വലിയവിളാകംകുളം, അയന്തിക്കുളം എന്നിങ്ങനെയുള്ള അനവധി കുളങ്ങളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകൾ. ഉയരമുള്ള പ്രദേശങ്ങളും വയലുകളും (ഏലാകൾ ) കൂടിച്ചേരുന്ന ഒരു ഭൂപ്രകൃതി കായൽത്തീരങ്ങളിൽ അവസാനിക്കുന്നു . കുത്തനെയുള്ള ചരിവുകൾ, കുന്നുകൾ, ചെറിയ ചരിവുകൾ, വയലേലകൾ എന്നിവ മാറി മാറി വരുന്ന ഭൌമപ്രകൃതിയാണ് പഞ്ചായത്തിലെ വാർഡുകളിൽ പൊതുവായി കാണാൻ കഴിയുന്നത്. സമുദ്രനിരപ്പിൽ നിന്നും നൂറ് മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങൾ പഞ്ചായത്തിലുണ്ട്. താഴ്വാരങ്ങൾ, തീരസമതലങ്ങൾ എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്ന പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ഏലാകൾ ഈ പഞ്ചായത്തിലുണ്ട്. ചെറുന്നിയൂർ, പാലച്ചിറ, മുടിയാക്കോട്, കാറാത്തല, വെന്നിക്കോട്, അയന്തി എന്നിവയാണവ.അനിയന്ത്രിതമായ വയൽ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും കാരണം ഈ ഏലാകൾ നാശോന്മുഖമാണ്. ലാറ്ററൈറ്റ് (ബി ഹോറൈസൺ ഇല്ലാത്തത് ) എന്ന മണ്ണിനം പ്രമുഖമായ തെക്കൻ ഇടനാടൻ സോൺ എന്ന കാർഷിക കാലാവസ്ഥാമേഖലയിലാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ഇത് തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെ കാണപ്പെടുന്ന ഒരു കാർഷിക കാലാവസ്ഥാ മേഖലയാണ്. | |||
==== <u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big></u> ==== | |||
1927-ൽ ശങ്കരവിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെന്റ് സ്കൂൾ ചെറുന്നിയൂർ ചാക്കപ്പൊയ്കയിൽ ആരംഭിച്ചു. ശ്രീ കടത്തൂർ നീലകണ്ഠപ്പിള്ള എന്ന അദ്ധ്യാപകന്റെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം രൂപീകരിക്കപ്പെട്ടത്. ഇന്ന് ഇത് ചെറുന്നിയൂർ ഗവ: എൽ പി എസ്സ് എന്നറിയപ്പെടുന്നു. രണ്ടാമതായി ചെറുന്നിയൂർ പഞ്ചായത്ത് അതിർത്തിയിൽ രൂപീകൃതമായ സ്കൂൾ പാലച്ചിറ മുസ്ലീം എൽ പി എസ്സ് ആയിരുന്നു. ശ്രീ പ്ലാവിള മൈതീൻ, പുത്തൻ പുരയിൽ മീരാ സായു എന്നിവരുടെ നേതൃത്വത്തിലെ ഒരു മാനേജ്മെന്റ് കൊച്ചു പാലച്ചിറ എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടു കൊടുത്ത ഈ സ്കൂൾ ഇന്ന് ഗവ: മുസ്ലീം എൽ പി എസ്സ് എന്നറിയപ്പെടുന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ ആദ്യത്തെ സ്കൂളാണ് സെയിന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. മുടിയക്കോട്. 1951 ൽ ഫാദർ ജോസഫ് സ്ഥാപിച്ചതാണിത്. താന്നിമൂട് കെ ജി ജി എൽ പി എസ്സ്, ശ്രീ എച്ച് എസ്സ് തങ്ങൾ പാലച്ചിറ മുക്കിനു സമീപം സ്ഥാപിച്ച ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ എൽ പി യു പി സ്കൂൾ എന്നിവ പഞ്ചായത്തിലെ മറ്റു പ്രമുഖ വിദ്യാലയങ്ങളാണ്. ചെറുന്നിയൂരിലെ ഏക ഹൈസ്കൂളാണ് ചെറുന്നിയൂർ ഗവണ്മെന്റ് ഹൈസ്കൂൾ. 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചില അൺ എയിഡഡ് വിദ്യാലയങ്ങളും ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലുണ്ട്. | |||
''<u><big>'''പ്രധാനപൊതുസ്ഥാപനങ്ങൾ'''</big></u>'' | |||
ചെറുന്നിയൂർ മുക്ക് എന്നറിയപ്പെടുന്ന ഒരു കവലയാണ് ചെറുന്നിയൂരിലെ പ്രധാന വാണിജ്യ വ്യാപാര കേന്ദ്രം. നിരവധി കച്ചവട സ്ഥാപനങ്ങളും, ബാങ്ക് (എസ്. ബി. റ്റി), പോസ്റ്റ് ഓഫീസ്, രാഷ്ട്രീയ കക്ഷികളുടെ ഓഫീസുകൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചെറുന്നിയൂരിന്റെ മറ്റു ഭാഗങ്ങളിലേക്കു പോകുന്ന അഞ്ച് പ്രധാന റോഡുകൾ ഇവിടെ കൂടി ചേരുന്നു. | |||
അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്. | |||
'''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>''' | |||
1970 ൽ ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ് ആന്റ് ലൈബ്രറി പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്. ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും ഉൾപ്പെടുന്നു. മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്. പുത്തൻ കടവാണ് മറ്റൊരു പ്രധാന സ്ഥലം. കോഴിത്തോട്ടം കായലിലെ പൊന്നും തുരുത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ ദ്വീപാണ്. | |||
<u><big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big></u> | |||
കേരള സർക്കാർ, കേരള സംഗീത നാടക അക്കാദമി എന്നിവയുടേതുൾപ്പെടെ ഒട്ടനവധി സംസ്ഥാന തല പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാടകകൃത്തായ ചെറുന്നിയൂർ ജയപ്രസാദ്, ഹാസ്യനടൻ എന്ന നിലയിൽ നാടകരംഗത്ത് പ്രശസ്തനായ ചെറുന്നിയൂർ നമശിവായൻ, നാടക - സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചെറുന്നിയൂർ ബാബു, വർക്കല ജോയി തുടങ്ങി ഒട്ടനവധി കലാകാരന്മാരും ചെറുന്നിയൂരുണ്ട്.1990 കളുടെ അവസാനത്തിൽ ചെറുന്നിയൂർ ജനസംഖ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും അതിശയകരമായി വികസിച്ചു. |