"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 401: വരി 401:
== സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ==
== സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ==
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. 1.12.2023 ൽ ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന്  4.12.23, 2.30ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്.

== സൈബർ സെക്യൂരിറ്റി ക്ലാസ് ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022-25 ബാച്ച് വിദ്യാർത്ഥികൾക്കായി സൈബർ സെക്യൂരിറ്റി ക്ലാസ് 2024 ഫെബ്രുവരി ഏഴാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 1മണിക്ക് ഐടി ലാബിൽ നടത്തി. യോഗത്തിന് സ്വാഗതം പറഞ്ഞത് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു ആണ്. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമൂവേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്റ്റാഫ് സെക്രട്ടറി സുനു മേരി സാമുവേൽ ആശംസകൾ അറിയിച്ചു. സി കെ മനോജ്, സി.ഐ, ആറന്മുള പോലീസ് സ്റ്റേഷൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട  വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ   വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി. കമ്പ്യൂട്ടറുകൾ സർവറുകൾ, മൊബൈൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ, നെറ്റ്‌വർക്കുകൾ എന്നിവയെ മറ്റ് ക്ഷുദ്രകരമായ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന രീതിയാണ് സൈബർ സുരക്ഷ.
സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്,  പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും കുട്ടികൾക്ക് നിർദ്ദേശം നൽകി.കൈറ്റ്‌സ് വിദ്യാർത്ഥികൾ വഴി മറ്റു വിദ്യാർത്ഥികളിലെയും പൊതുസമൂഹത്തിനെയും   ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്വത്തെപ്പറ്റിയും കുട്ടികളെ മനസ്സിലാക്കി. യോഗത്തിന് നന്ദി പ്രകാശിപ്പിച്ചത് കൈറ്റ് മാസ്റ്റർ ജെബി തോമസ് ആണ്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190155" എന്ന താളിൽനിന്ന് ശേഖരിച്ചത്