"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('= മൊഗ്രാൽ പുത്തൂർ =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
= മൊഗ്രാൽ പുത്തൂർ =
= '''മൊഗ്രാൽ പുത്തൂർ''' =
കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ '''മൊഗ്രാൽപുത്തൂർ'''.
 
== '''പേരിന് പിന്നിൽ''' ==
പണ്ടുകാലത്ത് '''പുത്തൂർ''' എന്നുമാത്രമായിരുന്നു ഈ പ്രദേശത്തിന്റെ പേര്‌. പേരിലെ സമാനത മൂലം ദക്ഷിണ കന്നടയിലെ പുത്തൂരിലേയ്ക്ക്  തപാൽ ഉരുപ്പടികൾ മാറിപ്പോവുക പതിവായപ്പോൾ പേരുമാറ്റം നിർബന്ധമായി വന്നു. അങ്ങനെ പുത്തൂരിനൊപ്പം അയൽ പ്രദേശമായ മൊഗ്രാലിന്റെ പേരും ചേർത്ത്‌ 'മൊഗ്രാൽപുത്തൂർ' എന്ന്‌ ഈ പ്രദേശം നാമകരണം ചെയ്യപ്പെടുകയായിരുന്നു.
 
== '''<big>ചരിത്രം</big>''' ==
പന്ത്രണ്ടാം നൂറ്റാണ്ടിലെ ദ്വൈത അദ്വൈത പ്രസ്ഥാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ചൗക്കി കാവുമഠം ഈ പ്രദേശത്താണ്‌. 800 വർഷങ്ങൾക്ക്‌ മുമ്പ്‌ ബല്ലാ രാജാക്കന്മാരിൽ നിന്ന്‌ ആരംഭിക്കുന്നു മൊഗ്രാൽപുത്തൂരിന്റെ ചരിത്രം<sup>[''അവലംബം ആവശ്യമാണ്'']</sup>. പിന്നീട്‌ കാവുഗോളിയിലെ വാഴുന്നോരും സ്വന്തമായി കോടതി നടത്തിയിരുന്ന മുസ്ലിം തറവാടുകളുമൊക്കെ മൊഗ്രാൽപുത്തൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
 
== '''മൊഗ്രാൽ പുഴ''' ==
മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്.
 
കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടൽകാടുകൾ ഇവിടെയുണ്ട്. 2010ൽ സൂസ്‌ ഔട്ട്‌റീച്ച്‌ ഓർഗനൈസേഷൻ (zoos outreach organisation) ഇവിടത്തെ കണ്ടൽകാടുകളെക്കുറിച്ച്‌ നടത്തിയ സർവെയിൽ ''അവിസെന്നിയ ഒഫിഷ്യനാലിസ്, അകാന്തസ് ഇലിസിഫോയസ്, റൈസോഫോറ മ്യൂക്രോണേറ്റ, ഏജിസെറസ് കോർണികുലേറ്റം, എക്സോകാരിയ അഗല്ലോച്ച'' തുടങ്ങിയ ഇനം കണ്ടലുകൾ ഇവിടെ കാണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുറിത്തലയൻ വാത്ത ''(ബാർ ഹെഡഡ് ഗീസ്)'' എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. .
 
പലരും മണൽ ഖനനമേഖലയിൽ ജോലി ചെയ്തിരുന്നു. 2005-ൽ അടുത്തുള്ള റെയിൽ പാലത്തിന്റെ തൂണിന്റെ ബലത്തിനെ ബാധിക്കുന്നു എന്ന കാരണത്താൽ മണൽ ഖനനം നിരോധിക്കപ്പെട്ടു.
 
== '''കാർഷിക പാരമ്പര്യം''' ==
തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികൾ എന്നിവ കുറച്ചുകാലം മുൻപുവരെ ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന 70-ലധികം കുടുംബങ്ങൾ പഞ്ചായത്തിലുണ്ടായിരുന്നു. കൃഷിയും അനുബന്ധ മേഖലയുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. മൊഗ്രാൽ പയറ് (ഒരുതരം ചെറുപയർ), മൊഗ്രാൽ ബച്ചംങ്കായ് (തണ്ണിമത്തൻ) എന്നീ വിളകൾക്ക് പ്രസിദ്ധമാണിവിടം. എന്നാൽ അടുത്ത കാലത്തായി കാർഷികരംഗത്തെ അഭിവൃദ്ധിക്ക് ഇടിവ് തട്ടിയിട്ടുണ്ട്. 2001-ലെ സെൻസസ് പ്രകാരം ഇവിടുത്തെ കൃഷിക്കാരുടെ എണ്ണം 228 ആയും കൃഷിത്തൊഴിലാളികളുടെ എണ്ണം 137 ആയും കുറഞ്ഞിരുന്നു.
 
== '''സ്ഥാപനങ്ങൾ''' ==
 
* കേരള ഇലക്ട്രിക്കൽ അലൈഡ് ലിമിറ്റഡിൽ (കെൽ)
* കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ)
 
== '''വിദ്യാലയങ്ങൾ''' ==
 
* മൊഗ്രാൽപുത്തൂർ ഗവ: ഹയർസെക്കണ്ടറി സ്‌കൂൾ (പണ്ട് മുദ്ദന്റെ സ്‌കൂൾ എന്നറിയപ്പെട്ടിരുന്നു)
* ഗവ: ടെക്നിക്കൽ ഹൈസ്ക്കൂൾ മൊഗ്രാൽ പുത്തൂർ
* ഗവ.എൽ പി സ്കൂൾ കമ്പാർ
* ഗവ. യു പി സ്കൂൾ മൊഗ്രാൽ പുത്തൂർ
* ഗവ എൽ പി സ്കൂൾ കല്ലങ്കൈ
* പീസ് പബ്ലിക് സ്‌കൂൾ
* അൽ അമീൻ പബ്ലിക് സ്‌കൂൾ
 
== '''ആരാധനാലയങ്ങൾ''' ==
 
* കോട്ടക്കുന്ന്‌ ജുമാമസ്‌ജിദ്‌
* മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്‌ജിദ്‌
* പറപ്പാടി മഖാം
* എരിയാൽ ജുമാ മസ്ജിദ്
* ബെദ്രടുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രം
* പുത്തൂർ കൊട്ട്യ ക്ഷേത്രം..           
* ബള്ളൂർ  മുഹ്യദ്ധീൻ ജുമാമസ്ജിദ്
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057913" എന്ന താളിൽനിന്ന് ശേഖരിച്ചത്