ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര (മൂലരൂപം കാണുക)
16:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→എന്റെ സ്കൂൾ എന്റെ ഗ്രാമം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 358: | വരി 358: | ||
ലോകത്തിന്റെ തലമുറയിൽപ്പെട്ടവർവരെ മേലെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് "കളരിയാശാ"നിൽ നിന്നായിരുന്നു. ഗുരുക്കൾ മഠത്തിനടുത്ത് കളരി (ആശാൻ പള്ളിക്കൂടം) മുറ്റത്തെ പനിനീർ ചാമ്പയുടെ തണൽ. മുമ്പ് കൈലാസത്ത് ഗോവിന്ദപിള്ളയാശാനായിരുന്നു ഗുരു. മണലിൽ ഉരയുന്ന വിരലിലൂടെ അക്ഷരങ്ങളും അക്കങ്ങളും ബുദ്ധിയിലേക്ക് പ്രസിദ്ധീകരിക്കുന്ന പഠനരീതി. നാരായം കൊണ്ട് പനയോലയിൽ പകരുന്ന അക്ഷരങ്ങൾ (മഷിയിട്ട് ഓലതാളുകൾ). ഉരുവിട്ട് പഠിക്കുന്ന ഗുണനപ്പട്ടികകൾ. അക്കാലത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനത്തിലൂടെയാണ് അന്ന് സ്കൂളിൽ എത്തുക. ആശാൻ കളരിയിൽനിന്ന് നേടുന്ന വിദ്യാഭ്യാസത്തിന്റെ വ്യാപ്തി കണകാക്കി ഉയർന്ന ക്ലാസ്സുകളിൽ പ്രവേശനം നൽകുന്നതിന് ആദ്യകാലത്ത് ഹെഡ്മാസ്റ്റർമാർക്ക് അധികാരമുണ്ടായിരുന്നു. ആദ്യകാലത്തെ അധ്യാപകരിൽ പ്രമുഖനായ ഒരാൾ ഹെഡ്മാസ്റ്ററായിരുന്ന പെരിങ്ങര പി.ഗോപാലപിള്ള സാർ ആയിരുന്നു. നാല്പതുകളിൽ ഒക്കെയായിരുന്നു അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്എന്നാണെന്റെ ധാരണ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും പഠിക്കുമ്പോൾ അദ്ദേഹം ഇവിടെയുണ്ട്. പ്രമുഖനായ ഗാന്ധിയനും പ്രസിദ്ധനായ കവിയുമായ ജി. കുമാരപിള്ള സാറിന്റെ അച്ഛനാണദ്ദേഹം ഉന്നതമായ മൂല്യബോധവും ബോധവും സ്വാതന്ത്ര്യസമര ചിന്തകളും ഗാന്ധിഭക്തിയും മനസ്സിൽ നിറയെ ആദ്യമായി "കീശനിഘണ്ടു"(പോക്കറ്റ് ഡിക്ഷ്ണറി )തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത് ഗോപാലപിള്ള സാറായിരുന്നു. എല്ലാ മാസവും ശമ്പളം കിട്ടിയാൽ ആദ്യമായി അദ്ദേഹം പോകുന്നത് മുത്തൂർക്കാണ്. മുത്തൂർ നാരായണപിള്ള എന്ന സ്വാതന്ത്ര്യസമരസേനാനി അവിടെയാണ് താമസിക്കുന്നത്. തന്റെ ശമ്പളത്തിൽനിന്ന് ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിച്ചതിനുശേഷം അദ്ദേഹം നെടുംമ്പ്രത്തുള്ള സ്വന്തം വീട്ടിലേക്ക് പോവുകയുള്ളൂ .ജി കുമാരപിള്ള സാർ ഈ സ്കൂളിൽ പഠിച്ചിരുന്നുവോയെന്ന് എന്ന് ലേഖനം രൂപമില്ല. | ലോകത്തിന്റെ തലമുറയിൽപ്പെട്ടവർവരെ മേലെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് "കളരിയാശാ"നിൽ നിന്നായിരുന്നു. ഗുരുക്കൾ മഠത്തിനടുത്ത് കളരി (ആശാൻ പള്ളിക്കൂടം) മുറ്റത്തെ പനിനീർ ചാമ്പയുടെ തണൽ. മുമ്പ് കൈലാസത്ത് ഗോവിന്ദപിള്ളയാശാനായിരുന്നു ഗുരു. മണലിൽ ഉരയുന്ന വിരലിലൂടെ അക്ഷരങ്ങളും അക്കങ്ങളും ബുദ്ധിയിലേക്ക് പ്രസിദ്ധീകരിക്കുന്ന പഠനരീതി. നാരായം കൊണ്ട് പനയോലയിൽ പകരുന്ന അക്ഷരങ്ങൾ (മഷിയിട്ട് ഓലതാളുകൾ). ഉരുവിട്ട് പഠിക്കുന്ന ഗുണനപ്പട്ടികകൾ. അക്കാലത്തെ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഈ സംവിധാനത്തിലൂടെയാണ് അന്ന് സ്കൂളിൽ എത്തുക. ആശാൻ കളരിയിൽനിന്ന് നേടുന്ന വിദ്യാഭ്യാസത്തിന്റെ വ്യാപ്തി കണകാക്കി ഉയർന്ന ക്ലാസ്സുകളിൽ പ്രവേശനം നൽകുന്നതിന് ആദ്യകാലത്ത് ഹെഡ്മാസ്റ്റർമാർക്ക് അധികാരമുണ്ടായിരുന്നു. ആദ്യകാലത്തെ അധ്യാപകരിൽ പ്രമുഖനായ ഒരാൾ ഹെഡ്മാസ്റ്ററായിരുന്ന പെരിങ്ങര പി.ഗോപാലപിള്ള സാർ ആയിരുന്നു. നാല്പതുകളിൽ ഒക്കെയായിരുന്നു അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്എന്നാണെന്റെ ധാരണ. കവി വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും പഠിക്കുമ്പോൾ അദ്ദേഹം ഇവിടെയുണ്ട്. പ്രമുഖനായ ഗാന്ധിയനും പ്രസിദ്ധനായ കവിയുമായ ജി. കുമാരപിള്ള സാറിന്റെ അച്ഛനാണദ്ദേഹം ഉന്നതമായ മൂല്യബോധവും ബോധവും സ്വാതന്ത്ര്യസമര ചിന്തകളും ഗാന്ധിഭക്തിയും മനസ്സിൽ നിറയെ ആദ്യമായി "കീശനിഘണ്ടു"(പോക്കറ്റ് ഡിക്ഷ്ണറി )തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയത് ഗോപാലപിള്ള സാറായിരുന്നു. എല്ലാ മാസവും ശമ്പളം കിട്ടിയാൽ ആദ്യമായി അദ്ദേഹം പോകുന്നത് മുത്തൂർക്കാണ്. മുത്തൂർ നാരായണപിള്ള എന്ന സ്വാതന്ത്ര്യസമരസേനാനി അവിടെയാണ് താമസിക്കുന്നത്. തന്റെ ശമ്പളത്തിൽനിന്ന് ഒരു പങ്ക് അദ്ദേഹത്തെ ഏൽപ്പിച്ചതിനുശേഷം അദ്ദേഹം നെടുംമ്പ്രത്തുള്ള സ്വന്തം വീട്ടിലേക്ക് പോവുകയുള്ളൂ .ജി കുമാരപിള്ള സാർ ഈ സ്കൂളിൽ പഠിച്ചിരുന്നുവോയെന്ന് എന്ന് ലേഖനം രൂപമില്ല. | ||
ഗോപാലപിള്ള സാറും മറ്റും വിദ്യാർഥികൾക്ക് പകർന്നു നൽകിയത് സ്കൂൾ പാഠങ്ങൾ മാത്രമല്ല മൂല്യബോധവും സ്വാതന്ത്ര്യസമര വികാരവും കൂടിയാണ് എന്ന് ചൂണ്ടിക്കാട്ടാൻ ആണ് ഈ കാര്യം എഴുതിയത്. ഗോപാലപിള്ള സാറിന്റെ കഥകൾ പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരി എത്രയോ പ്രാവശ്യം പറഞ്ഞിരി ക്കുന്നു. കഥപറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നമ്മുടെ സ്കൂൾ ആ കാലത്ത് സാക്ഷ്യം വഹിച്ചിരുന്നു എന്നും അതിൽ താനും സഹപാഠികളും പങ്കെടുത്തുവരുന്നു എന്നും കവി തുടർന്ന് പറഞ്ഞു ആദ്യമായി തങ്ങൾ ഒക്കെ മുദ്രാവാക്യം വിളിക്കാൻ ഭാരത് മാതാ കീ ജയ് മഹാത്മാഗാന്ധിജി എന്ന് ഉറക്കെ വിളിക്കാൻ പഠിച്ച ദിവസങ്ങൾ എന്ന നിലയിൽ പ്രേരിപ്പിക്കുകയും ആരും തടയുകയില്ല രാജ്യസ്നേഹം പിഞ്ചു മനസ്സിൽ സ്വയം വളർത്തുവാൻ വരാൻ അവസരമൊരുക്കും പോലെ അദ്ദേഹം നിലകൊള്ളും. തൊട്ടപ്പുറത്തെ ബാലകൃഷ്ണൻനായർ സാർ, കിടങ്ങനാട് വാസുദേവൻനായർ സാർ ഇവരൊക്കെ സ്കൂൾ അധ്യാപകരാണ്. | ഗോപാലപിള്ള സാറും മറ്റും വിദ്യാർഥികൾക്ക് പകർന്നു നൽകിയത് സ്കൂൾ പാഠങ്ങൾ മാത്രമല്ല മൂല്യബോധവും സ്വാതന്ത്ര്യസമര വികാരവും കൂടിയാണ് എന്ന് ചൂണ്ടിക്കാട്ടാൻ ആണ് ഈ കാര്യം എഴുതിയത്. ഗോപാലപിള്ള സാറിന്റെ കഥകൾ പ്രൊഫസർ വിഷ്ണുനാരായണൻ നമ്പൂതിരി എത്രയോ പ്രാവശ്യം പറഞ്ഞിരി ക്കുന്നു. കഥപറയുമ്പോൾ അദ്ദേഹത്തിന് നൂറു നാവാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർത്ഥി നമ്മുടെ സ്കൂൾ ആ കാലത്ത് സാക്ഷ്യം വഹിച്ചിരുന്നു എന്നും അതിൽ താനും സഹപാഠികളും പങ്കെടുത്തുവരുന്നു എന്നും കവി തുടർന്ന് പറഞ്ഞു ആദ്യമായി തങ്ങൾ ഒക്കെ മുദ്രാവാക്യം വിളിക്കാൻ ഭാരത് മാതാ കീ ജയ് മഹാത്മാഗാന്ധിജി എന്ന് ഉറക്കെ വിളിക്കാൻ പഠിച്ച ദിവസങ്ങൾ എന്ന നിലയിൽ പ്രേരിപ്പിക്കുകയും ആരും തടയുകയില്ല രാജ്യസ്നേഹം പിഞ്ചു മനസ്സിൽ സ്വയം വളർത്തുവാൻ വരാൻ അവസരമൊരുക്കും പോലെ അദ്ദേഹം നിലകൊള്ളും. തൊട്ടപ്പുറത്തെ ബാലകൃഷ്ണൻനായർ സാർ, കിടങ്ങനാട് വാസുദേവൻനായർ സാർ ഇവരൊക്കെ സ്കൂൾ അധ്യാപകരാണ്. | ||
ലേഖകൻ ഇവിടെ പഠിച്ചത് 1955 -62 കാലത്താണ് . അന്ന് മിഡിൽ സ്കൂളാണ് . കരുണാകരൻ നായർ സാറാണ് ഹെഡ്മാസ്റ്റർ . കിടങ്ങാട്ടെ ഭാർഗ്ഗവിയമ്മസാർ | |||
( ഞങ്ങളുടെ ചെറുകാലത്ത് ടീച്ചർ ' “ സാർ ” വേർതിരിവോ " മാഷ് ' എന്ന പദപ്രയോഗമോ ഞങ്ങളുടെ അറിവിൽപ്പെട്ടിരുന്നില്ല ) , മറിയാമ്മ സാർ , വാസന്തി സാർ , ചാക്കോ സാർ (ഡ്രിൽ ) ... ഇവരൊക്കെയാണുണ്ടായിരുന്നത് . കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വളർത്തിയെ ടുക്കുന്നതിൽ ഇവരിൽ പലരും ശ്രദ്ധിച്ചിരുന്നു . ഇന്നത്തെപ്പോലെ ഫൈവ് സ്റ്റാർ കലാമേളകളോ , ജില്ലാ സംസ്ഥാനതല മത്സരങ്ങളോ മത്സരവിജയികൾക്ക് താരപദവിയോ ഒന്നും സ്വപ്നത്തിൽപ്പോലും | |||
ഇല്ലാതിരുന്ന കാലം . അക്കാലത്തുതന്നെ അധ്യാപകർ കാട്ടിയ ഈ പരിശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . സ്കൂളിലെ ഒരു വാർഷികാഘോഷ വേളയിലാണ് " കായലിനക്കരെ പോകാനെനിക്കൊരു കളിവളമുണ്ടായിരുന്നു . ഒത്തിരിനേരം തുഴഞ്ഞു തരാനൊരു മുത്തശ്ശിയുണ്ടായിരുന്നു ... ” എന്ന പാട്ട് ആരോ പാടി ആദ്യമായി ഞാൻ കേട്ടത് ( വിശറിക്കു കാറ്റുവേണ്ട എന്ന നാടകത്തിലെ ഗാനം -1958 ) , മടങ്ങി വരാതിരുന്ന ആ മുത്തശ്ശിയുടെ കഥയോർത്ത് ഏറെനേരം ഞാൻ തേങ്ങിക്കരഞ്ഞത് എനിക്കോർമ്മയുണ്ട് . നാലാം ക്ലാസ്സിൽ വച്ചാണ് എന്നാണോർമ്മ . ആദ്യമായി ഒരു നാടകരംഗം എഴുതി തയ്യാറാക്കി വേഷമിട്ട് സ്കൂൾ വാർഷികത്തിന് ഞാനും കൂട്ടുകാരൻ ശശിയും അവതരിപ്പിച്ചത് . മദ്യപാനം മൂലം ജീവിതം തകർന്ന രണ്ടു റൗഡികളുടെ മാനസാന്തരവും ആത്മഹത്യയുമാണ് കഥ . കുറ്റബോധത്തോടെ കഠാരയെടുത്ത് സ്വയം കുത്തി മരിക്കുന്ന രംഗം . ഒരു അബദ്ധമേ പറ്റിയുള്ളൂ . ഞാൻ കഠാരയെടുത്തു കുത്തി , മരിച്ചു. ഞാൻ താഴെ വീണപ്പോൾത്തന്നെ ഒപ്പം ശശിയും “ മരിച്ചുവീണു ” കളഞ്ഞു !! എന്റെയും , മറ്റുപലരുടെയും ബഹുമുഖമായ കലാവാസനകളെ തൊട്ടുണർത്തുന്നതിൽ ഈ സ്കൂളിലെ കൊച്ചു കൊച്ചു കലാപ്രവർത്തനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . പ്രമുഖ സിനിമാ പിന്നണി ഗായകരൊടൊപ്പം തബല വാദകനായി രാജ്യ മാകെ സഞ്ചരിച്ച നാളുകൾ . അപ്പോഴെല്ലാം ഈ സ്കൂളിന്റെ അക്കാര്യത്തിലെ അന്നത്തെ അദ്ധ്യാപകരുടെ സംഭാവനകളും ഞാൻ നന്ദിപൂർവ്വം ഓർമ്മിച്ചിരുന്നു. | |||
==പി.ടി.എ പ്രസിഡന്റുുമാർ== | ==പി.ടി.എ പ്രസിഡന്റുുമാർ== |