"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ (മൂലരൂപം കാണുക)
17:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൽ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല. | |||
ആട്ട് - അങ്ങോട്ട് | |||
കീയുക - ഇറങ്ങുക | |||
പൊര - വീട് | |||
അങ്ങ് - മാതാവിന്റെ വീട് | |||
ചാറ് - കറി | |||
ഓന് - അവൻ | |||
ഓള് - അവൾ | |||
അയ്റ്റാല് - അത് പോലുള്ളത് | |||
ഈറ്റാല് - ഇത് പോലുള്ളത് | |||
എന്തേത്താ - എന്താണ് | |||
ഞാൾ - ഞങ്ങൾ . | |||
മ് മ്പൾ - ഞങ്ങൾ | |||
ഇഞ്ഞി - നീ | |||
എണക്ക് -നിനക്ക് | |||
ഇൻറെ- നിൻറെ | |||
ഇങ്കി - എനിക്ക് | |||
ഓർ -അവർ | |||
ഇമ്മൾ, ഞാള് -ഞങ്ങൾ | |||
ഞമ്മൾ -ഞാൻ | |||
ആടെ -അവിടെ | |||
ഈടെ -ഇവിടെ | |||
അയിനു -ആയിരുന്നു | |||
പൊര, അങ്ങ് -വീട് | |||
കുട്ടൂസ്സ - വീട് താമസം | |||
കണ്ടി - വരമ്പ് | |||
കണ്ടം - പറമ്പ് | |||
വസി - പ്ലേറ്റ് | |||
കെനറ്റ് - കിണർ | |||
കുത്തിയിരിക്കുക - ഇരിക്കുക | |||
കരിങ്കണ്ണി -പഴുതാര | |||
മണ്ണാച്ചൻ - ചിലന്തി | |||
കറമൂസ്സ - പപ്പായ | |||
കൊക്ക - തോട്ടി | |||
ചെക്കൻ, കുണ്ടൻ - ആൺകുട്ടി | |||
പീട്യ - കട | |||
തൊള്ള - വായ | |||
മീട് - മുഖം | |||
പള്ള - വയർ | |||
പയ്യ് - പശു | |||
ഏച്ചി - ചേച്ചി | |||
എട - ഇടവഴി | |||
കുമിട്ടി പീട്യ - ചെറിയ കട | |||
പിരാന്ത് - ഭ്രാന്ത് | |||
കായി - കാശ് | |||
കായി - ജേഷ്ടൻ കൊത്തമ്പാല - മല്ലി | |||
മട്ടൽ - മടൽ | |||
ഓലക്കണ്ണി - തെങ്ങോല | |||
ഉണ്ണി കാമ്പ് - വാഴപിണ്ടി സുയിപ്പാക്കുക,ബേജാറാക്കുക - ബുദ്ധിമുട്ടിക്കുക | |||
ചെള്ള - കവിൾ | |||
പുളിങ്ങ - പുളി | |||
കോലായി - വരാന്ത | |||
കോട്ടി -ഗോലി | |||
പുശു -പുഴു | |||
പായുക- ഓടുക | |||
എന്ത്ന്നാ - എന്താണ് | |||
ഞ്ഞീ - നീ | |||
കുൾപത് -തണലത്തു | |||
ചിമ്മിണി- മണ്ണെണ്ണ | |||
പൈകിന്നു _ വിശക്കുന്നു | |||
പുയ്യാപ്ല - പുതുമണവാളൻ | |||
കൈല്ക്കണ - തവയുടെ നീളമുള്ള പിടി | |||
ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു പലഹാരം | |||
സാബൂൻ - അലക്കുസോപ്പ് | |||
മീട് - മുഖം | |||
കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന തുണിക്കഷണം . | |||
തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം. | |||
പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ് | |||
ജനോല - ജനൽ | |||
പല - ഇരിക്കുന്നതിന് വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ ഇരിപ്പിടം | |||
കെട്ട്യോൻ -ഭർത്താവ് | |||
കെട്ട്യോൾ -ഭാര്യ | |||
കാര്യോപ്പിന്റല -കറിവേപ്പില | |||
വൈരപ്പാട് - കരയുക | |||
ഒരീസം - ഒരു ദിവസം | |||
വളക്കാപ്പ് -പ്രസവത്തിനു വേണ്ടി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുന്നത് | |||
മൊയ്ലാഞ്ചി -മൈലാഞ്ചി | |||
തിരുമ്പാ -അലക്കുക | |||
മിറ്റം -മുറ്റം | |||
അന്തി -രാത്രി | |||
കൊട്ടക്കോരി - വെള്ളം കോരുന്ന ബക്കറ്റ് | |||
പത്തീസം -പത്തു ദിവസം | |||
മോന്തി - രാത്രി | |||
ചെമ്പട്ടി -പാത്രം | |||
മരിക- മരത്തിന്റെ ഉപ്പിടുന്ന പാത്രം | |||
തക്കാരം -സൽക്കാരം | |||
ചെവിട് -ചെവി | |||
ചെലോൽത് - ചില ആളുകളുടേത് | |||
പുതുക്കം - വിവാഹം | |||
ചെത്ത് - ഭംഗി | |||
അടിച്ചൂട്ട് വാരി - ലഘുവായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെറിയ പാത്രം | |||
കൊണ്ടക്കൊടുക്കുക - കൊണ്ടുപോയി കൊടുക്കുക. | |||
പാന്തം - തെങ്ങോലയുടെ മധ്യഭാഗത്തുള്ള തടിയിൽ നിന്നും പൊളിച്ചെടുക്കാൻ കഴിയുന്ന നീളമുള്ള ചരട് . | |||
മണ്ടിലി - നീർക്കോലി | |||
മണ്ണാച്ചൻ - എട്ടുകാലി | |||
ചേരാട്ട - തേരട്ട | |||
അയ്നക്കൊണ്ട് - അതു കൊണ്ട് . | |||
കുണ്ടൻ - മകൻ | |||
കുട്ടി - മകൾ | |||
പുവ്വ് -പൂവ് | |||
പങ്ക -ഫാൻ | |||
ബെരുത്തം - അസുഖം | |||
മാണ്ട --വേണ്ട | |||
പൊൽച-പുലർച്ച | |||
വെസർത്ത് - വിയർത്തു | |||
കൊര -ചുമ | |||
ചൊർക്ക് - ഭംഗി | |||
അങ്ങ് - മാതാവിന്റെ വീട് | |||
ചാറ് - കറി | |||
ഓന് - അവൻ | |||
ഓള് - അവൾ | |||
നെലോളിക്കുക - കരയുക | |||
ഏട്ട് - എവിടെ | |||
ഇച്ചിരി - കുറച്ച് | |||
വായക്ക - പഴം | |||
ചിക്കുക - ആറിയിടുക | |||
തപ്പ് - പാത്രം | |||
ഏറെപ്പറം - വീടിൻ്റെ പിൻവശം | |||
ന്തോരോ - ഒരുപാട് | |||
ചേറുക - പാറ്റുക | |||
ചേർ - ചളി | |||
മുടി വാരുക - മുടി ചീകുക | |||
കാത് - ചെവി | |||
കരണ്ടി - കയിൽ | |||
കണ്ടം - കഷ്ണം | |||
പുള്ളികൾ - കുത്തുകൾ | |||
നുള്ളുക - പിച്ചുക | |||
തല്ലുക - അടിക്കുക | |||
ഇട്ടാളുക - കളയുക | |||
നീർത്തുക - നിവർത്തിയിടുക | |||
പൊതുർതുക - കുതിർക്കുക | |||
മോറുക - കഴുകുക | |||
ചെറേത്തി - കത്തി | |||
കോടാലി - മഴു | |||
മാളം - പൊത്ത് | |||
കൊത്തമ്പാരി - മല്ലിപ്പൊടി | |||
വെരുകുക - കുറുക്കുക | |||
കാച്ചുക - വേവിക്കുക | |||
പൂള - കപ്പ | |||
ഉമ്മറം - മുൻവശം | |||
കോൽ - വടി | |||
വൈരപ്പെടുക - വിഷമിക്കുക | |||
കോർക്ക് - മൂടി | |||
എടെങ്ങേർ - ബുദ്ധിമുട്ട് | |||
ചാവി - താക്കോൽ | |||
വാത്ത് - താറാവ് | |||
കൊച്ച - കൊക്ക് | |||
മന്നിങ്ങ - ഇളനീർ | |||
കേങ്ങ് - കിഴങ്ങ് | |||
ചിമ്മുക - അടയ്ക്കുക | |||
മേത്തൽ - മുകളിൽ | |||
തൂക്കുക - ഒഴിക്കുക | |||
താളിക്കുക - വാട്ടുക | |||
തൂമിക്കുക - വറവ് ഇടുക | |||
പൊള്ള് - കളവ് | |||
നേര് - സത്യം | |||
മണം - വാസന | |||
കച്ചറ - വഴക്ക് | |||
കുറ്റി - തൂൺ | |||
ഏട-എവിടെ | |||
ന്താണ്-എന്താണ് | |||
അന്റെ - നിന്റെ | |||
ആട-അവിടെ | |||
മോള്ള് - മുകളിൽ | |||
കസാല-കസേര | |||
കാൽമ്മൽ-കാലിന് മേൽ. | |||
നെൽത്ത്-തറയിൽ | |||
ചോപ്-ചുവപ്പ് | |||
അയിലേക്ക് - അതിലേക്ക്. | |||
ആട്ട്-അങ്ങോട്ട് | |||
കർപ്പ് - കറുപ്പ് | |||
പോവാ.പുറപ്പെട്ടു ക | |||
ചാരുക - അടക്കുക | |||
വെൾപ്പ് -വെളുപ്പ് | |||
സൂക്കേട് - അസുഖം | |||
പാർക്ക- താമസിക്കുക | |||
മൊയന്ത് - വിവരമില്ലാത്തവൻ | |||
മോറുക - കഴുകുക | |||
പാളേങ്കയർ - കിണറിൽ നിന്നും വെള്ളം കോരിയെടുക്കുന്നതിന് ഉപയോഗിക്കുന്ന കയർ | |||
പ്ലാപ്പില - പ്ലാവില | |||
മൈലാഞ്ചിക്കല്ലാണം - വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ കൈയ്യിൽ മൈലാഞ്ചിയിടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷച്ചടങ്ങ്. | |||
അടുക്കക്കാർ - അയൽവാസികൾ | |||
കൊന്ത്രപ്പല്ല് - ക്രമം തെറ്റിയ പല്ല് | |||
മൊയ്ല്യാരുട്ടി - പള്ളികളിൽ വെച്ച് മത പഠനം നടത്തുന്ന വിദ്യാർത്ഥി | |||
പ്രാൽ - വരാൽ | |||
മൊഴു - മുഷി | |||
പുതുക്ക് - പുതുമഴ | |||
ബേജാറ് - വെപ്രാളം | |||
പാനി - കുടം | |||
ചെര - ചിരവ | |||
തോണ്ടി - ചാൽ | |||
അമ്മോച്ചൻ - ഭാര്യാ പിതാവ് | |||
അന്ത്രോര് - അനിയൻ | |||
പോക്കർ - ബക്കർ | |||
ഈരോലി - പേൻ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറു ഉപകരണം | |||
പൈങ്ങ - പാകമാവാത്ത അടയ്ക്ക | |||
കുയ്യാന - കുഴിയാന | |||
ഓനോട് - അവനോട് | |||
ഓളോട് - അവളോട് | |||
കൂമൻ - മൂങ്ങ | |||
പോയത്തം - വിവരക്കേട് | |||
തണ്ട - കാൽ വള | |||
ചീരാപ്പ് - ജലദോഷം | |||
കാട്ടപ്പ - അപ്പ | |||
പീറ്റത്തെങ്ങ് - പ്രായമായ തെങ്ങ് | |||
വെളഞ്ഞി - ചക്കയുടെ കറ | |||
കൊതുമ്പ - കൊതുമ്പ് | |||
(ഉ)ഇണ്ണിത്തട്ട - വാഴത്തട്ട | |||
ഇണ്ണിക്കാമ്പ് - വാഴയുടെ ഉള്ളിലുള്ള ഭക്ഷ്യയോഗ്യമായ നീണ്ട ഭാഗം | |||
പെര്ന്തലട്ടൽ - ഓല മടലിന്റെ തുടക്കത്തിലുള്ള ഭാഗം | |||
കൊതു - കൊതുക് | |||
വെതാണ്ടം - നെല്ല് | |||
മൂരി - കാള | |||
ആല - തൊ | |||
ഴുത്ത് | |||
കൊപ്പര - കൊപ്ര | |||
കൈക്കോട്ട് - തൂമ്പ | |||
അമ്മിത്തണ - അമ്മി സ്ഥാപിക്കുന്നതിന് കെട്ടിയുണ്ടാക്കുന്ന പീഠം | |||
പടച്ചോൻ - സൃഷ്ടാവ് | |||
ചക്കച്ചെമിണി - ചക്കക്കുരുവിനെ ഉറപ്പിച്ച് നിർത്തുന്ന നാര് | |||
കൊക്ക - ശല്യം, നീളമുള്ള കമ്പ് | |||
തൂമ്പ് - കൂമ്പ് |