"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ [https://www.youtube.com/watch?v=nuiCKbmdx9s ക്ലിക്ക് ചെയ്യുക]
വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ [https://www.youtube.com/watch?v=nuiCKbmdx9s ക്ലിക്ക് ചെയ്യുക]
== '''''ജൂൺ 26 - ലഹരി വിരുദ്ധ ദിനം''''' ==
''"നാടിനും വീടിനും നാശം വിതയ്ക്കുന്ന ലഹരിക്കടിമയായ് തീർന്നിടല്ലേ"'' എന്ന സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരം  പ്രസംഗ മത്സരം എന്നിവ നടന്നു. കേരള സംസ്ഥാന സർക്കാരിന്റെ യുവജന ക്ഷേമ വകുപ്പിനു കീഴിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കുവയ്ക്കുകയും വിദ്യാർത്ഥികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൽത്ത് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെ യും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിച്ചത്. ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സീനിയർ അധ്യാപിക ശ്രീമതി ബിന്ദുമതി  ടീച്ചറും യുപി തലത്തിൽ ശ്രീമതി സിന്ധു ടീച്ചറും ചൊല്ലിക്കൊടുത്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409679" എന്ന താളിൽനിന്ന് ശേഖരിച്ചത്