പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ -മഹാമാരി

കൊറോണ -മഹാമാരി

പണ്ട് നാട്ടിലാകെ വസൂരി പടർന്നിരുന്നു . ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് വസൂരിയെ നാട് കടത്തിയത് .ഇപ്പോൾ കൊറോണ വൈറസ് വന്നിരിക്കുന്നു . ഇതിനെയും നമ്മൾ എല്ലാവർക്കും ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടാം .നമുക്ക് പല നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിവരുന്നു .കൈകഴുകുന്ന വിധങ്ങൾ പത്രത്തിലൂടെയും ടി വി യിലൂടെയും മനസിലാക്കിത്തരുന്നുണ്ട് . വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരോട് ഇടപഴകാൻ പാടില്ല . അവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം .വീട്ടുകാർ അവരുമായി അകലം പാലിക്കണം . മാസ്ക് ധരിക്കണം .പ്രത്യേക ശ്രദ്ധ ഉണ്ടാവുകയും വേണം . കൊറോണയേക്കാൾ ഭീകരമായ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട് . ഒരു കാരണവശാലും ലൈക് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് . ചെയ്‌താൽ നിയമ നടപടികൾ നേരിടേണ്ടിവരും .വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയോ നാട്ടിലുള്ളവർ സമ്പർക്കം പുലർത്തുകയോ ഇപ്പോൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള 5 പേരിൽ കൂടുതൽ കൂട്ടം കൂടിയാലോ അനാവശ്യമായി വാഹനവുമായി കറങ്ങിയാലോ നിയമനടപടി നേരിടേണ്ടിവരും . കൊറോണ എന്ന മഹാമാരിയെ നേരിടാൻ നേതൃത്വപരമായ പങ്കു വഹിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കർമ്മനിരതരായ എല്ലാ ജീവനക്കാർക്കും പോലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും സർക്കാർ നിർദ്ദേശം പാലിച്ച മുഴുവൻ പേർക്കും ഒരു ബിഗ് സല്യൂട്ട് .......
കൈ കഴുകാം ....അകലം പാലിക്കാം ..............കൊറോണയെ തുരത്താം ............
കൊറോണ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ നേരുന്നു .

അഷിക പവിത്രൻ
5 A പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം