സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

1945 ൽ സ്ഥാപിതമായ പുറത്തിയിൽ ന്യൂ മോപ്പ്ല യു പി സ്കൂൾ കഴിഞ്ഞ 75 വർഷത്തോളം പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങളുടെ പുരോഗതികൾ അതിന്റെ ഉത്തുങ്കതയിൽ എത്തി നിൽക്കുന്നു എന്ന് തന്നെ വേണം പറയാൻ ..കെട്ടിലും മട്ടിലും ഭംഗിയിലും എടുപ്പോടെ ഉയർന്നു നിൽക്കുന്ന വെ ൺ ലിപികളാൽ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ എന്ന് കൊത്തി വച്ച പ്രൗഢോജ്വലമായ പ്രവേശന കവാടം അവിടം തുറക്കുന്നു സൗകര്യങ്ങളുടെ വാതായനങ്ങൾ .ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഓഫീസ് മുറി . കൂടാതെ എല്ലാ ക്ലാസുകളും പ്രൊജക്ടർ സൗകര്യം ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം . ഒരു ക്ലാസ്സ്‌ലെ മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു പഠനം നടത്താൻ തക്ക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് . ഓരോ ഇനത്തിലും പെടുന്ന പുസ്തകങ്ങൾ പ്രത്യേകം പ്രത്യേക തരം തിരിച്ചു വെക്കാവുന്ന രീതിയിലുള്ള മുഴുവൻ ഭാഗങ്ങളും ഷെൽഫ് കൊണ്ട് സജ്ജീകരിച്ച വിപുലമായ ലൈബ്രറി സൗകര്യം . കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിന് വേണ്ടി വാട്ടർ പ്യൂരിഫൈർ .എല്ലാ ഭാഗത്തേക്കുമുള്ള സ്കൂൾ വാഹന സൗകര്യം . കുട്ടികൾക്ക് അവരുടെ കലാ പ്രകടനങ്ങൾ തനിമയാർന്ന രീതിയിൽ അവതരിപ്പിക്കാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒന്നിച്ചിരുന്നു കാണാൻ കഴിയുന്ന രീതിതയിലുമുള്ള ഇന്റർലോക്ക് മുട്ടറ്റത്തോടുകൂടിയ വിപുലമായ സ്റ്റേജ് സൗകര്യം . പ്രകൃതി രമണീയത നിറഞ്ഞ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ട വർണാഭമായ ചുമരുകൾ . girls ഫ്രണ്ട്‌ലി ടോയ്‌ലെറ്റ് സൗകര്യം.ആകാശവാണി സൗകര്യത്തോടു കൂടിയ സ്കൂൾ ലെ പ്രധാന ഹാൾ സൗകര്യം .കുട്ടികൾക്ക് സാഹിത്യ സമാജ പരിപാടികൾ അവതരിപ്പിക്കാൻ ഏറെ ഉപകാരപ്രദമാണ് .പരിപാടികൾക്കു ശേഷം ഹാൾ പ്രത്യേകം പ്രത്യേകം ക്ലാസ് കൾ ആയി ഉപയോഗിക്കാൻ തക്ക രീതിയിൽ ഷട്ടർ സൗകര്യം കൊണ്ട് വേർതിരിച്ചിരിക്കുന്നു .സ്കൂൾന്റെ പ്രധാന കവാടത്തിനു അരികിലയും മറ്റും പടർന്നു നിൽക്കുന്ന ജൈവവൈവിധ്യ ഉദ്യാനം .ഭക്ഷണം പാകം ചെയ്യുന്നതിന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പാചക മുറി. മുസ്ലിം കുട്ടികൾക്ക് അവരുടെ പ്രാർത്ഥന നിര്വഹിക്കുന്നതിനായി പ്രാർത്ഥനാമുറി .അധ്യാപകർക്ക് അവരവരുടേതായ എല്ലാ പഠനോപകരണങ്ങളും മറ്റുകാര്യങ്ങളും സ്വകാര്യതയോടെയും അടക്കത്തോടെയും വെക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ച സ്റ്റാഫ് റൂം സൗകര്യം .ഇവയെല്ലാം ഒരു കുടക്കീഴിൽ ഒറ്റ നിരീക്ഷണനിരീക്ഷണത്തിനു കീഴിൽ കൊണ്ടുവരുന്നതിന് വേണ്ടി സ്കൂളിന്റെ മുഴുവൻ ഭാഗങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് സി .സി .ടി .വി നിരീക്ഷണ ക്യാമെറകൾ ഇങ്ങനെ വിവിധ സൗകര്യങ്ങളാൽ സമ്പുഷ്ടമാണ് പരാതിയിൽ ന്യൂ മോപ്ലാ ഉ പി സ്കൂൾ