പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/നാടോടി വിജ്ഞാനകോശം

കോൽക്കളി
കോൽക്കളി ഒരു മാപ്പിളകലാ എന്നതിലുപരി ഒരു നാടൻ കലയായി പരിഗണിക്കുകയാണുത്തമം. കാരണം, പിവിധ കാലങ്ങളിൽ വിവിധ സമുദായങ്ങൾ തങ്ങളുടെ മനസ്സിനെ ആനന്ദിപ്പിക്കാൻ പല കലകൾക്കും രൂപം നൽകിയിട്ടുണ്ട്. ഇതിൽ അയോധന കലകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കോൽക്കളി. വടക്കൻ കേരളത്തിൽ കാണപ്പെടുന്ന കോൽക്കളിയും തെക്കൻ കേരളത്തിലെ കോലാട്ടവും കോൽക്കളിയുടെ വ്യത്യസ്ത വകഭേദങ്ങളാകാം.
കോൽക്കളിയുടെ ചരിത്രത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. യഅകൂബ് നബിയുടെ മക്കൾ ആടുമേച്ചിരുന്ന സമയത്ത് നേരമ്പോക്കിന് കയ്യിൽ കിട്ടിയ കമ്പെടുത്ത് പരസ്പരം മുട്ടിക്കളിച്ചിരുന്നെന്നാണ് ഒരു നിഗമനം. എന്നാൽ ആധുനിക കോൽക്കളിയുടെ ചരിത്രം കണ്ണൂർ അറക്കൽ ആലി രാജയുടെ സ്ഥാനാരോഹണ സമയത്ത് പൈതൽ മരക്കാരും സംഘവും കോലെടുത്ത് വട്ടം കൂട്ടി കളിച്ചതാണെന്ന് പറയുന്നു. ഈ കളിക്ക് വൈമലക്കൂത്ത് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഉടലെടുത്ത ഒരു നാടൻ കലാരൂപമാണ് കോൽക്കളി.