കൊറോണ എന്ന രോഗം
നമ്മുടെ രാജ്യം മുഴുവനും കൊറോണ എന്ന രോഗം പടർന്നു പിടിക്കുകയാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുക്കെല്ലാവർക്കും ഒന്നിച്ചു നിന്നു പോരാടാം. ഈ രോഗം ചൈനയിൽ നിന്നാരംഭിച്ച് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇതിൽ നിന്നും നമുക്ക് എങ്ങനെ രക്ഷനേടാം. ഇതിനെ നമുക്ക് വീട്ടിലിരുന്ന് പ്രതിരോധിക്കാം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റോളം വൃത്തിയായി കഴുകുക. പുറത്ത് പോകാതിരിക്കുക. മാസ്‍ക്
ധരിക്കുക. അകലം പാലിക്കുക. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങുക.
പുറത്ത് പോകുമ്പോഴും വരുമ്പോഴും കൈകൾ വൃത്തിയായി കഴുകുക. കുട്ടികളും മുതിർന്നവരും
പുറത്ത് പോകാതിരിക്കുക. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ചുമ,തൊണ്ടവേദന, ഛർദി, ശ്വാസംമുട്ടൽ എന്നിവയാണ്.
ഇതിനെ എങ്ങനെ പ്രതിരോധിക്കാം. തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും മാസ്‍ക് അല്ലെങ്കിൽ കർചീപ്പ് ഉപയോഗിക്കുക. മൂന്നു ദിവസം വരെ പനിയുണ്ടങ്കിൽ ഒരു ഡോൿടറുടെ സഹായം തേടുക.
അവർ പറയുന്നതു അനുസരിക്കുക. ഇതിനെ നമുക്ക് കൈകൾ വൃത്തിയായി കഴുകിയും വായും മൂക്കും പൊത്തി മാസ്‍ക് ധരിച്ചും പ്രതിരോധിക്കാം.. ഇത്രയും ചെയ്‍താൽ നമ്മുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം അതിജീവിക്കാം.
Break the chain
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|