/പട്ടിയെ നഷ്ടപ്പെട്ട കുട്ടി
പട്ടിയെ നഷ്ടപ്പെട്ട കുട്ടി
പണ്ട് ഒരിക്കൽ ഒരു നാട്ടിൽ ഒരു പാവപ്പെട്ട കൊച്ചുകുടുംബം ഉണ്ടായിരുന്നു.ആ കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടായിരുന്നു.ആ കൊച്ചു കുടുംബത്തിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു.അവളുടെ പേര് അമ്മുക്കുട്ടി എന്നായിരുന്നു. അവൾക്ക് ഒരു കൊച്ചു നായക്കുട്ടിയും ഉണ്ടായിരുന്നു.ആ നായക്കുട്ടിയുടെ പേര് ലിസ എന്നായിരുന്നു.അവർ രണ്ടുപേരും സന്തോഷത്തോടെ കളിച്ച് രസിച്ച് നടന്നു.ഒരു ദിവസം അവർ രണ്ടുപേരും കളിക്കാൻ അവരുടെ മുറ്റത്തേക്ക് ഇറങ്ങി.അപ്പോൾ അവർ രണ്ടുപേരും കളിച്ച് രസിച്ച് നടക്കുന്നത് അവരുടെ അയൽപ്പക്കത്തുള്ള ഒരു നയന എന്നു പറയുന്ന ഒരു കുട്ടി അവർ കളിച്ച് സന്തോഷിച്ച് നടക്കുന്നതുകണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസൂയ തോന്നി.അവൾ മനസ്സിൽ കരുതി ഇവരുടെ ഒപ്പം കൂടി ഇവളുടെ നായയെ അടിച്ചു മാറ്റാം.അങ്ങനെ അമ്മുവിന്റെയും ലിസിയുടെയും അടുത്തേക്ക് നയന വന്നു.എന്നിട്ട് അവൾ ചോദിച്ചു.നിങ്ങളുടെ കൂടെ എന്നെയും കൂട്ടാമോ? അപ്പോൾ പാവം അമ്മു പറഞ്ഞു. ആ തീർച്ചയായും നീ ഞങ്ങളോടൊപ്പം കൂടിക്കോ... പാവം അമ്മുവിന് നയനയുടെ മനസ്സിൽ എന്താണ് എന്ന് അറിവില്ലായിരുന്നു.അങ്ങനെ അവർ അവരുടെ കളി തുടങ്ങി.അവൾ മനസ്സിൽ വിചാരിച്ചു. കുറച്ചു ദിവസം കഴിഞ്ഞാൽ ഈ പട്ടിക്കുട്ടി എന്റേത് മാത്രം ആവും.കളിച്ചോ കളിച്ചോ ഇനി ഒരിക്കലും ലിസിയെ നിനക്ക് കാണാനും കളിക്കാനും ഒന്നും പറ്റില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ
|