പ്രവർത്തനങ്ങൾ


'കവചം' - (ലഹരിക്കെതിരെ പ്രതിരോധം ) - സ്കൂൾതല ഉദ്ഘാടനം


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന  'കവചം' എന്ന സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം 2024 ജൂൺ 26-ന്  നടന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യാപിക ശ്രീമതി സുമി റേച്ചൽ  സോളമൻ നിർവഹിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സമൂഹത്തെ അനുദിനം കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടുവാനും അവയുടെ ഉപയോഗം  പൂർണ്ണമായി  ഇല്ലാതാക്കാനും വേണ്ടി കുട്ടികളും, അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ രാജീവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി വീണാ പണിക്കർ, സിവിൽ പോലീസ് ഓഫീസർ ശ്രീ. അജേഷ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലഹരി മരുന്നിന്റെ ഉപയോഗം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന ഭീകരമായ മാറ്റങ്ങളും അവയുടെ ഉപയോഗത്തിലൂടെ ജീവിതം നശിച്ചവരുടെ അനുഭവ കഥകൾ വിവരിച്ചും അവർ ക്ലാസ് എടുത്തു. ചതിക്കുഴികളിലൂടെ എങ്ങനെയാണ് വിദ്യാർഥികൾ മയക്കുമരുന്നിന് അടിമയാകുന്നത്   എന്നും അവർ വിശദീകരിച്ചു. ഉപദേശരൂപേണ ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.


പോസ്റ്റർ രചനയും , പ്രദർശനവും


മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർരചന സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ കുഞ്ഞുമനസ്സുകളിൽ ആഴത്തിൽ പതിയുന്നതിന് ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.ക‍ുട്ടികളെ പങ്കെട‍ുപ്പിച്ച‍ുകൊണ്ട് ലഹരി വിരുദ്ധ റാലിയ‍ും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനയങ്ങളിലയ്ക്ക് ജനശ്രദ്ധയാകർഷിക്കാൻ ഈ റാലിയിലൂടെ സാധിച്ചു.ജി. യു. പി. എസ്. വെള്ളംകുളങ്ങരയിൽ ലഹരിവിര‍ുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചങ്ങല തീർത്തു. ലഹരിക്കെതിരെ ഒത്തു ചേർന്ന് പോരാടാനുള്ള മനസ്സും, ലഹരിക്കെതിരെ പ്രവർത്തിക്കുവാനുള്ള ഊർജ്ജവും ഇതിലൂടെ ലഭിച്ചു.


ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരണം


ഹെഡ്മിസ്ട്രസ് ശ്രീമതി സുമി റേച്ചൽ സോളമൻ കൺവീനറായും,  പി.ടി.എ. പ്രസിഡണ്ട് സുരജിത്ത് കുമാർ  അധ്യക്ഷനായിട്ടുമുളള ' ലഹരി വിരുദ്ധ ജാഗ്രതാ സമിതി ' 2024 ഓഗസ്റ്റ് ആറാം തീയതി രൂപീകരിച്ചു. സിവിൽ പോലീസ് ഓഫീസർ, വാർഡ് മെമ്പർ, എസ്.എം സി പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികളുടെ പ്രതിനിധി, റിട്ടയേഡ് അധ്യാപകൻ, വ്യാപാരി വ്യവസായികളുടെ പ്രതിനിധി, അധ്യാപക പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്. എല്ലാ മാസവും ലഹരിവിരുദ്ധ ജാഗ്രതാ സമിതി  യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു.


ലഹരി വിരുദ്ധ ബാലോത്സവവ‍ും, വീഡിയോ പ്രദർശനവ‍ും


ലഹരിയുടെ ഉപയോഗം സമൂഹത്തിന് എത്ര വലിയ വിപത്താണെന്ന് കുട്ടികൾക്ക് മനസ്സിലാകുന്നതിനായി ലഹരിവിരുദ്ധ ബാലോത്സവം ജി. യു. പി. എസ്. വെള്ളംകുളങ്ങരയിൽ നടത്തി. ലളിതമായ രൂപത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ബാലകലോത്സവത്തിനായി.  ലഹരിവിരുദ്ധ നാടകം, ലഹരിവിരുദ്ധ നൃത്തം, ലഹരിവിരുദ്ധ ഏകാംഗനാടകം, ലഹരിവിരുദ്ധ കവിത, ലഹരിവിരുദ്ധ വിപ്ലവ ഗാനം, എന്നിവ കുട്ടികൾ അരങ്ങിൽ അവതരിപ്പിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളും അത് സമൂഹത്തിനും ജീവിതത്തിനും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കുട്ടികളെ മനസ്സിലാക്കുന്നതിനായി 2024 ഡിസംബർ മുപ്പതിന് വീഡിയോ പ്രദർശനം  നടത്തി. ===