ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/ചെറുത്തുനിർത്താം കൊറോണയെ
ചെറുത്തുനിർത്താം കൊറോണയെ
നമസ്കാരം കൂട്ടുകാരെ, എല്ലാവരും അത്ര സുഖത്തിലല്ലെങ്കിലും നന്നായിട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു .എല്ലാരും എന്തു ചെയ്യുന്നു? പുറത്തിറങ്ങാൻ പറ്റാത്ത വിഷമത്തിലാണോ? സാരല്ല്യാട്ടോ ഇപ്പൊ കുറച്ച് വിഷമിച്ചാലും പിന്നീട് സന്തോഷിക്കാല്ലോ! അതു കൊണ്ട് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുമൊക്കെ പറയുന്നതനുസരിച്ച് അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണമൊക്കെ കഴിച്ച് അച്ഛൻ്റെ കൂടെ കളിച്ച് എട്ടനോട് തല്ലുണ്ടാക്കി അങ്ങനെയിരിക്കാമല്ലേ.പിന്നെ എല്ലാരും കൈകളൊക്കെ നന്നായി കഴുകണേ എന്തായാലും വെള്ളം കൊണ്ട് കളിക്കാനിഷ്ടമുള്ള വരയാരിക്കുമല്ലോ എൻ്റെ മിക്ക കൂട്ടുകാരും അപ്പൊ ആ കൂട്ടത്തിൽ കുറച്ച് സോപ്പെടുത്ത് കയ്യിലൊക്കെ നന്നായി തേച്ചോളൂട്ടോ. അപ്പൊ എന്നെത്തെയും പോലെ നമുക്ക് നന്നായി പ്രാർത്ഥിക്കാം കൊറോണയെന്ന മഹാമാരി പെയ്തൊഴിയാനും അസുഖം ബാധിച്ചവർക്ക് അതൊക്കെ മാറി അവർ ജീവിതത്തിലേക്ക് തിരികെ വരാനും .ഇനിയൊരാൾക്കും അസുഖം പടരാതിരിക്കാനും കൊറോണ മൂലവും അല്ലാതെയും മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാധാനം കൊടുക്കണേയെന്നൊക്കെ നമുക്ക് കൂട്ടായി പ്രാർത്ഥിക്കാം. .പിന്നെ നമുക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ പോലീസ് സേനാംഗങ്ങൾ അവരുടെ കുടുംബങ്ങൾ അവർക്കൊക്കെ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം മനസ്സ് കൊണ്ട് ഒത്തൊരുമിക്കാം ചെറുത്തു നിർത്താം കൊറോണയെ. അപ്പൊ എൻ്റെയൊപ്പം മനസ്സ് കൊണ്ട് നിങ്ങളുമുണ്ടാകുമല്ലോ അല്ലേ..
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |