ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
 

പരക്കെ പരത്തുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാമിരിക്കാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ

പുറത്തേക്കു പോകേണ്ട നെറ്റൊന്നു തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമല്ലാ, മതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈവൃത്തിയാക്കീടുവാനും

ഇടക്കെങ്കിലും വൃത്തിയാക്കൂ കരങ്ങൾ
തൊടേണ്ട മുഖം മൂക്കുമാക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം
തെല്ലിടക്കെങ്കിലും നീ പുറത്തേക്കു പോയാൽ

ഷിയാസ് അമീർ
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത