ശാപമോക്ഷം

കേരളമേ നിനക്കാരുടെ ശാപം
ഇതിന് മാത്രം എന്ത് തെറ്റ് ചെയ്തു നീ
ഇന്നലെ മഹാപ്രളയത്തിൽ കുടുങ്ങി നീ
ഇന്നിതാ മഹാമാരിയിൽ നീറിനീ
എന്നു ലഭിക്കും നിനക്കീ ശാപമോക്ഷം
അതിനു മാത്രം എന്ത് തെറ്റ് ചെയ്തു നീ
വൻമതിലിന്നുള്ളിൽ കയറിപടർന്നു നീ
ഇന്നിതാ ദൈവത്തിൻ നാട്ടിലുമെത്തി നീ
വൈറസേ തോറ്റു പതറില്ല ഞങ്ങൾ
ഭീരുക്കളായി ഓടില്ല ഞങ്ങൾ
അതിജീവിക്കും നിൻ മുന്നിൽ പതറാതെ
വരും തലമുറയുടെ നിലനിൽപിനായ്
കേരളമേ ഭയപ്പെടേണ്ടതില്ല നീ
മോക്ഷം ലഭിക്കാൻ കൂടെയുണ്ട് ഞാൻ
 

ഫാത്തിമ ഷിഫ
4A ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കവിത